-->
ഒരുകാലത്ത് ബോളിവുഡ് ഹിറ്റുകളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ഗാനമാണ് ‘മേ ഖിലാഡി തൂ അനാരി’. ബോക്സോഫീസില്‍ ഹിറ്റായ ഈ സിനിമയില്‍ പ്രധാന വേഷത്തിലെത്തിയത് അക്ഷയ് കുമാറും സെയ്ഫ് അലി ഖാനുമായിരുന്നു. ചടുലമായ നൃത്തച്ചുവടുകള്‍ കൊണ്ടും ഹാസ്യപ്രകടനം കൊണ്ടും അക്ഷയ് കുമാറും സെയ്ഫും അക്കാലത്ത് ഹിറ്റ് ചാര്‍ട്ടില്‍ ഇടം കൊടുത്ത ഗാനമായിരുന്നു ഇത്. അടുത്തിടെ ‘സെല്‍ഫി’ എന്ന ചിത്രത്തില്‍ അക്ഷയ് കുമാറും ടൈഗര്‍ ഷ്രോഫും ചേര്‍ന്ന് ആ ഗാനം റിക്രിയേറ്റ് ചെയ്തിരുന്നു. യഥാര്‍ത്ഥ ഗാനത്തിന് നല്‍കിയ അതേ കൈയടിയും പ്രശംസയും വര്‍ഷങ്ങള്‍ക്കിപ്പുറം ആ അക്ഷയ് കുമാര്‍ ഗാനത്തിന് കിട്ടി.
ഇപ്പോഴിതാ ബോളിവുഡിന്റെ സ്വന്തം ഭായ് ജാന്‍ സല്‍മാന്‍ ഖാനൊപ്പം ഈ ഡാന്‍സ് വീണ്ടും ചെയ്യുന്ന അക്ഷയ് കുമാറിന്റെ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ അക്ഷയ് കുമാർ ടൈഗർ ഷ്രോഫിനൊപ്പം ‘മേം ഖിലാഡി’ എന്ന ഗാനത്തിൽ നൃത്തം ചെയ്ത വീഡിയോ സൽമാൻ ഖാനെ കാണിക്കുന്നത് കാണാം. ഇതിനുശേഷമാണ് അക്ഷയ് കുമാറും സൽമാൻ ഖാനും ‘മേം ഖിലാഡി’ എന്ന ഗാനത്തിന് നൃത്തം ചെയ്യുന്നത്. രണ്ട് താരങ്ങളുടെയും ബന്ധം വീഡിയോയിൽ വ്യക്തമായി കാണാം.
‘‘സൽമാൻ ഖാന് താളം മനസ്സിലാകാൻ കുറച്ച് നിമിഷങ്ങൾ മാത്രമേ വേണ്ടിവന്നുള്ളൂ, പിന്നെ അദ്ദേഹം ഞെട്ടിച്ചു കളഞ്ഞു...’ എന്ന ക്യാപ്ഷനോടെ അക്ഷയ് കുമാർ തന്റെ ഇൻസ്റ്റാഗ്രാമില്‍ ഈ വീഡിയോ പങ്കുവച്ചു. സൽമാന്റെയും അക്ഷയുടെയും നൃത്ത വീഡിയോയിൽ ആരാധകർ ഏറ്റെടുക്കുകയാണ്. രണ്ട് താരങ്ങളുടെയും സൗഹൃദബന്ധത്തെ ആരാധകര്‍ കമന്റുകളിലൂടെ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്.