Friday, March 13, 2026 Last Updated 57 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Apr 2025 04.51 PM

‘‘ഇനി സംവിധാനത്തിലേക്ക് കടക്കുന്നു; സ്ക്രിപ്റ്റ് ഏകദേശം പൂർത്തിയായി; സൂപ്പർസ്റ്റാറിനെ വെച്ചാണ് സിനിമ ചെയ്യാൻ ഉദ്ദേശിക്കുന്നത്...’’ ധ്യാന്‍ ശ്രീനിവാസന്‍

അഭിനേതാവ്, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. ഇപ്പോഴിതാ അഭിനയത്തില്‍ നിന്ന് ബ്രേക്ക് എടുക്കുകയാണെന്നും സംവിധായക കുപ്പായണമണിയുകയാണെന്നും പറയുകയാണ് താരം.
Dhyan Sreenivasan, Dhyan takes a break from acting
Dhyan Sreenivasan talk about his new directorial venture (Image Source: X)

മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരമായ ധ്യാന്‍ ശ്രീനിവാസന്‍ അഭിനേതാവായി മാത്രമല്ല സംവിധായകനായും തിരക്കഥാകൃത്തായും തിളങ്ങിയ താരമാണ്. കോമഡി ജോണറിലുള്ള സിനിമകളില്‍ അഭിനയിക്കുകയും അത്തരം സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട് താരം. ധ്യാന്‍ ആദ്യമായി സംവിധാനം ചെയ്തത് നിവിൻ പോളി, അജു വർഗീസ്, നയൻ‌താര എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ചെയ്ത ലവ് ആക്ഷൻ ഡ്രാമയാണ്. ശ്രീനിവാസൻ, മല്ലിക സുകുമാരൻ, ബേസില്‍ ജോസഫ്, ദുർഗ കൃഷ്ണ തുടങ്ങിയവരായിരുന്നു ലവ് ആക്ഷൻ ഡ്രാമയിലെ മറ്റ് മുഖ്യ വേഷങ്ങളിലെത്തുന്നത്. വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ് എന്നിവർ ചേർന്ന് നിർമിച്ച സിനിമയ്ക്ക് സംഗീതം നല്‍കിയത് ഷാൻ റഹ്‌മാൻ ആയിരുന്നു. റൊമാന്റിക് കോമഡി ജോണറില്‍ തയ്യാറാക്കിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. എങ്കിലും ബോക്സ് ഓഫീസില്‍ വലിയ വിജയമാണ് ഈ സിനിമ നേടിയത്. നിവിന്‍- നയന്‍താര കോമ്പോയെ പ്രേക്ഷക​ര്‍ ഹൃദയപൂര്‍വ്വം ഏറ്റെടുത്തു.
ഇപ്പോഴിതാ തന്റെ രണ്ടാമത്തെ സംവിധാന സംരംഭത്തെക്കുറിച്ച്‌ മനസുതുറക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ‘‘എനിക്ക് മെയ് വരെ മാത്രമാണ് ഇപ്പോള്‍ അഭിനയത്തില്‍ കമ്മിറ്റ്മെന്റ്സ് ഉള്ളത് അത് കഴിഞ്ഞാല്‍ സംവിധാനത്തിലേക്ക് കടക്കുകയാണ്. സ്ക്രിപ്റ്റ് എല്ലാം ഏകദേശം പൂർത്തിയായി. ഒരു സൂപ്പർസ്റ്റാറിനെ വെച്ചാണ് സിനിമ ചെയ്യാൻ ഉദ്ദേശിക്കുന്നത്...’’ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. ത്രില്ലർ ജോണറില്‍ ഒരുങ്ങുന്ന സിനിമയാണെന്നാണ് റിപ്പോര്‍ട്ട്.
അടുത്തകാലത്തിറങ്ങിയ ധ്യാനിന്റെ സിനിമകളെല്ലാം വലിയ വിമർശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ലവ് ആക്ഷൻ ഡ്രാമ, ഗൂഢാലോചന, സാജൻ ബേക്കറി, പ്രകാശൻ പറക്കട്ടെ, ആപ്പ് കൈസേ ഹോ, 9 എം എം തുടങ്ങിയ സിനിമകളാണ് ധ്യാന്റെ രചനയില്‍ പുറത്തിറങ്ങിയ സിനിമകള്‍.

Ads by Google
Tuesday 29 Apr 2025 04.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW