Saturday, March 14, 2026 Last Updated 51 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Apr 2025 01.20 PM

ക്രീം മജന്താ പട്ടുസാരിയില്‍ തമിഴ്റാണിയായി ശാലിനി, ബ്ലാക്ക് ആന്‍ഡ് വൈറ്റ് ബ്ലേസറില്‍ പ്രിന്‍സ് ചാര്‍മിംഗായി അജിത്ത്; റോയല്‍ ലുക്കിലുള്ള ചിത്രം ഏറ്റെടുത്ത് ആരാധകര്‍

തമിഴകത്തിന്റെ സൂപ്പര്‍ പ്രിയതാരം അജിത്തും ശാലിനിയും പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരദമ്പതിമാരാണ്. ഇപ്പോഴിതാ റോയല്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരദമ്പതിമാര്‍.
Ajithkumar, Shalini, Ajith Kumar Received Padma Bhushan Award By President Murmu
Shalini Ajithkumar and Ajithkumar (Image Source: Instagram)

തമിഴകത്തിന്റെ പ്രിയ താരജോഡികളാണ് അജിത്ത് കുമാറും ശാലിനിയും. ബാലതാരമായി സിനിമയിലെത്തി താരം, ആ പ്രായത്തില്‍ തന്നെ ഒരുപാട് സൂപ്പര്‍ഹിറ്റ് സിനിമകളില്‍ തന്റെ ക്യൂട്ടായ, മികച്ച അഭിനയം കാഴ്ചവച്ച് പ്രേക്ഷകമനസ്സില്‍ ഇടം നേടി. പിന്നീട് നായികയായും താരം തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി. ‘അമര്‍ക്കളം’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് തമിഴകത്തിന്റെ പ്രിയതാരം അജിത്ത് കുമാറിനെ ശാലിനി പരിചയപ്പെടുന്നതും, ആ പരിചയം പിന്നീട് പ്രണയമാകുന്നതും.
വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം അജിത്തിന്റെയും മക്കളുടെയും കാര്യങ്ങളുമായി കുടുംബിനിയായി ഒതുങ്ങി. പൊതുച്ചടങ്ങുകളിലും മറ്റും ശാലിനിയെ ഇടക്കാലത്ത് കണ്ടിട്ടേയില്ല. കാര്‍ റേസിംഗും അഭിനയവുമൊക്കെയായി സൂപ്പര്‍സ്റ്റാര്‍ അജിത്തും തിരക്കിലായിരുന്നു. അടുത്തിടെയാണ് ശാലിനി സോഷ്യല്‍ മീഡിയയില്‍ സജീവമായിത്തുടങ്ങിയത്. സത്യത്തില്‍ അജിത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ കാണാന്‍ തുടങ്ങിയതും ശാലിനിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയാണ്. ഇക്കഴിഞ്ഞ ദിവസമാണ് താരദമ്പതിമാര്‍ തങ്ങളുടെ വിവാഹത്തിന്റെ സില്‍വര്‍ ജൂബിലി വാര്‍ഷികം ആഘോഷിച്ചത്.
ഇപ്പോഴിതാ അതിനു പിന്നാലെ അജിത്തിനൊപ്പമുള്ള ഒരു മ​നോഹര ചിത്രം പങ്കിട്ടിരിക്കുകയാണ് ശാലിനി. പട്ടുസാരിയില്‍ അതിസുന്ദരിയായ ശാലിനിയെയും കറുത്ത സ്യൂട്ടില്‍ ചാര്‍മിംഗ് ലുക്കില്‍ അജിത്തിനെയും ചിത്രങ്ങളില്‍ കാണാം. ക്രീം മജെന്താ പട്ടുസാരിയും ചോക്കറുമണിഞ്ഞ് തമിഴകത്തിന്റെ സുന്ദരിയായിട്ടായിരുന്നു ശാലിനി ചിത്രങ്ങളില്‍. ബ്ലാക്ക് ആന്റ് ബ്ലേസറില്‍ അജിത്ത് ഒരു പ്രിന്‍സ് ചാര്‍മിംഗായി തിളങ്ങി. മക്കള്‍ക്കൊപ്പമുള്ള ചിത്രവും ശാലിനി പങ്കുവച്ചിട്ടുണ്ട്. റോയല്‍ ലുക്കിലുള്ള ചിത്രങ്ങള്‍ക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകള്‍ കുറിക്കുന്നത്.

പത്മഭൂഷണ്‍ അജിത്തും ശാലിനിയും എന്നതടക്കമാണ് ആരാധകര്‍ കുറിക്കുന്ന കമന്റുകള്‍. ഇന്നലെയാണ് ഇന്ത്യയിലെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ, ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ വെച്ച് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നാണ് അജിത് കുമാർ ഏറ്റുവാങ്ങിയത്. ജനുവരിയിൽ പ്രഖ്യാപിച്ചതുപോലെ, കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 19 പത്മഭൂഷൺ അവാർഡുകളിൽ ഒരാളാണ് അജിത്. ഭാര്യ ശാലിനി, മകൾ അനുഷ്ക, മകൻ ആദ്വിക് എന്നിവർക്കൊപ്പമാണ് അജിത്ത് പുരസ്കാരം വാങ്ങാന്‍ ഡല്‍ഹിയിലേക്ക് പോയത്.
പത്മ ബഹുമതി അനൗണ്‍സ് ചെയ്ത ശേഷം അജിത്ത് ഹൃദയഹാരിയായ ഒരു കുറിപ്പ് പങ്കിട്ടിരുന്നു. ‘‘ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്ന് ആദരണീയമായ പത്മ അവാർഡ് സ്വീകരിച്ചതിൽ ഞാൻ അങ്ങേയറ്റം വിനയാന്വിതനും ബഹുമതിയും അനുഭവിക്കുന്നു. ഈ അഭിമാനകരമായ ബഹുമതിക്ക് ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുവിനും ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കും ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഇത്തരമൊരു തലത്തിൽ അംഗീകരിക്കപ്പെടുന്നത് ഒരു പദവിയാണ്, നമ്മുടെ രാഷ്ട്രത്തിന് ഞാൻ നൽകിയ സംഭാവനകളെ ഉദാരമായി അംഗീകരിച്ചതിന് ഞാൻ ശരിക്കും നന്ദിയുള്ളവനാണ്....’’
അജിത്ത് തന്റെ ഭാര്യയായ ശാലിനിക്കും കുട്ടികൾക്കും നന്ദി കുറിച്ചിരുന്നു. ‘‘25 അത്ഭുതകരമായ വർഷങ്ങളിലെ എന്റെ ഭാര്യയും കൂട്ടാളിയുമായ ശാലിനിക്ക്: നിങ്ങളുടെ പങ്കാളിത്തം എന്റെ വിജയത്തിന്റെ സന്തോഷവും മൂലക്കല്ലുമാണ്. എന്റെ മക്കളായ അനൗഷ്കയ്ക്കും ആദ്വിക്കിനും: നിങ്ങൾ എന്റെ അഭിമാനവും എന്റെ ജീവിതത്തിന്റെ വെളിച്ചവുമാണ്, നന്നായി ചെയ്യാനും ശരിയായി ജീവിക്കാനും ഒരു മാതൃക വെക്കാൻ എന്നെ പ്രേരിപ്പിക്കുന്നു...’’ എന്നാണ് അജിത്ത് കുറിച്ചത്.

2025 ൽ അജിത് കുമാറിന് രണ്ട് റിലീസുകൾ ഉണ്ടായിരുന്നു. ഈ വർഷം ‘വിദാമുയാർച്ചി’ എന്ന ചിത്രവും, തുടർന്ന് എത്തിയ ‘ഗുഡ് ബാഡ് അഗ്ലി’യും. ‘ഗുഡ് ബാഡ് അഗ്ലി’ എന്ന ചിത്രം ബോക്സ് ഓഫീസിൽ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

ipt>

Ads by Google
Tuesday 29 Apr 2025 01.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW