Sunday, March 15, 2026 Last Updated 12 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Apr 2025 12.29 PM

‘തുടരും കണ്ടില്ലായിരുന്നുവെങ്കില്‍ തീരാനഷ്ടമാകുമായിരുന്നു’; മുത്തശ്ശി ആരാധികയുടെ പ്രതികരണം വൈറല്‍

thudarum

മോഹന്‍ലാല്‍ നായകനായ തുടരും തിയേറ്ററുകളില്‍ തരംഗം സൃഷ്ടിക്കുകയാണ്. നടനെന്ന നിലയില്‍ മോഹന്‍ലാലിന്റെ തിരിച്ചുവരവാണ് ചിത്രമെന്നും ഞെട്ടിക്കുന്ന സംവിധാനവും തിരക്കഥയുമാണ് ചിത്രത്തിന്റേത് എന്നുമാണ് അഭിപ്രായങ്ങള്‍.

ഷണ്‍മുഖന്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്‌സി ഡ്രൈവര്‍ കഥാപാത്രമാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോള്‍ ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ് അലി, ആര്‍ഷ കൃഷ്ണ പ്രഭ, പ്രകാശ് വര്‍മ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്.

ഇപ്പോള്‍ തുടരും സിനിമ കണ്ടിറങ്ങിയ ഒരു മുത്തശ്ശിയുടെ വിഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. മോഹന്‍ലാല്‍ ശോഭന കോമ്പോയിലെ നിരവധി സിനിമകള്‍ താന്‍ കണ്ടിട്ടുണ്ടെന്നും തുടരും കണ്ടില്ലായിരുന്നുവെങ്കില്‍ തീരാനഷ്ടമാകുമായിരുന്നുവെന്നും മുത്തശ്ശി പറയുന്ന വിഡിയോ ആരാധക ഗ്രൂപ്പുകളും ഏറ്റെടുത്തിരിക്കുകയാണ്.

'മോഹന്‍ലാലിന്റെ 25 സിനിമകള്‍ കണ്ട പ്രതീതിയാണ് തനിക്ക് തുടരുവിലൂടെ ലഭിച്ചതെന്നും ഈ 70 കാരി പറയുന്നുണ്ട്. വിഡിയോ മോഹന്‍ലാലിന്റെ വിവിധ ഫാന്‍ പേജുകളും പങ്കിട്ടിട്ടുണ്ട്.

Ads by Google
Tuesday 29 Apr 2025 12.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW