Saturday, March 14, 2026 Last Updated 12 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 28 Apr 2025 11.34 AM

പഹല്‍ഗാം ഭീകരാക്രമണം: 16 പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം

uploads/news/2025/04/778140/indian-army-1.jpg

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം 16 പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം. പ്രകോപനപരവും വര്‍ഗീയമായി സെന്‍സിറ്റീവ് ആയതുമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് 63 ദശലക്ഷം സബ്സ്‌ക്രൈബര്‍മാരുള്ള ചാനലുകള്‍ക്കാണ് ഇന്ത്യയില്‍ നിരോധനം കൊണ്ടുവന്നിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് നിരോധനം.

നിരോധിച്ച പ്ലാറ്റ്ഫോമുകളില്‍ ഡോണ്‍, സമ ടിവി, എആര്‍വൈ ന്യൂസ്, ബോള്‍ ന്യൂസ്, റാഫ്താര്‍, ജിയോ ന്യൂസ്, സുനോ ന്യൂസ് എന്നീ വാര്‍ത്താ ഏജന്‍സികളുടെ യൂട്യൂബ് ചാനലുകളും ഉള്‍പ്പെടുന്നു. മാധ്യമപ്രവര്‍ത്തകരായ ഇര്‍ഷാദ് ഭട്ടി, അസ്മ ഷിറാസി, ഉമര്‍ ചീമ, മുനീബ് ഫാറൂഖ് എന്നിവരുടെ യൂട്യൂബ് ചാനലുകളും നിരോധിച്ചിട്ടുണ്ട്. ദി പാകിസ്ഥാന്‍ റഫറന്‍സ്, സമ സ്‌പോര്‍ട്‌സ്, ഉസൈര്‍ ക്രിക്കറ്റ്, റാസി നാമ എന്നിവ നിരോധിച്ച മറ്റ് അക്കൗണ്ടുകളാണ്. ജമ്മുകശ്മീര്‍ റിപ്പോര്‍ട്ടുകളുടെ കാര്യത്തില്‍ ബിബിസിയ്ക്കും എഴുതിയിട്ടുണ്ട്.

ഈ ചാനലുകളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചാല്‍, ''ദേശീയ സുരക്ഷയോ പൊതു ക്രമസമാധാനമോ സംബന്ധിച്ച സര്‍ക്കാരിന്റെ ഉത്തരവ് കാരണം ഈ ഉള്ളടക്കം നിലവില്‍ ഈ രാജ്യത്ത് ലഭ്യമല്ല. സര്‍ക്കാര്‍ നീക്കം ചെയ്യല്‍ അഭ്യര്‍ത്ഥനകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, ദയവായി ഗൂഗിള്‍ സുതാര്യത റിപ്പോര്‍ട്ട് '' എന്ന സന്ദേശം ലഭിക്കും. 25 വിനോദസഞ്ചാരികളെയും ഒരു കശ്മീരിയെയും തീവ്രവാദികള്‍ വെടിവച്ചു കൊന്ന പഹല്‍ഗാം ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അയല്‍ക്കാര്‍ തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍, ഇന്ത്യയ്ക്കും സൈന്യത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കുമെതിരെ പ്രകോപനപരവും വര്‍ഗീയമായി സെന്‍സിറ്റീവ് ആയതുമായ ഉള്ളടക്കം, തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരണങ്ങള്‍, തെറ്റായ വിവരങ്ങള്‍ എന്നിവ ഈ യൂട്യൂബ് ചാനലുകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിര്‍ണായക പങ്കു വഹിച്ചതായി സംശയിക്കപ്പെടുന്ന പാകിസ്ഥാനെതിരെ ഇന്ത്യ ശക്തമായ നടപടിയാണ് നയതന്ത്ര തലത്തില്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് നിരോധനം.

ഈ വിജയത്തില്‍ ഇന്ത്യ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച കാര്യത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) അജിത് ഡോവലും യോഗത്തില്‍ പങ്കെടുക്കും. പഹല്‍ഗാമിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാനെ നേരിടാന്‍ സൈന്യം എടുത്ത പ്രധാന തീരുമാനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിംഗ് ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാനുമായി കൂടിക്കാഴ്ച നടത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് ഇത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW