Friday, March 13, 2026 Last Updated 10 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 25 Apr 2025 04.31 PM

സാരിയില്‍ അതിസുന്ദരിയായി എസ്തര്‍; ചിത്രങ്ങള്‍

esther-anil
photo-www.instagram.com/_estheranil/

തെന്നിന്ത്യന്‍ സിനിമകളിലായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയതാണ് എസ്തര്‍ അനില്‍. നല്ലവനെന്ന ചിത്രത്തിലൂടെ ബാലതാരമായാണ് തുടക്കം കുറിച്ചത്. എന്നാല്‍ കരിയര്‍ ബെസ്റ്റായി മാറിയത് ദൃശ്യമായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായി കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങള്‍ പങ്കിടാറുണ്ട് എസ്തര്‍. പുതിയതായി പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. സാരിയണിഞ്ഞുള്ള ഫോട്ടോകളായിരുന്നു പങ്കിട്ടത്.

സാരിയും ചേരുന്ന ആഭരണങ്ങളുമൊക്കെയായപ്പോള്‍ ആള് മാറിയല്ലോ എന്നായിരുന്നു കമന്റുകള്‍. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ചിത്രങ്ങള്‍ ലൈക്ക് ചെയ്തിട്ടുള്ളത്.

അഴിച്ചിട്ട സാരിയും ചെരിപ്പുകളുമുള്ളൊരു ഫോട്ടോയും കൂട്ടത്തിലുണ്ടായിരുന്നു. ഓഡിയന്‍സിന്റെ പള്‍സ് അറിഞ്ഞ് പോസ്റ്റ് ചെയ്തതാണെന്ന് തോന്നുന്നു. ബിഹൈന്‍ഡ് സീന്‍ ആയിരിക്കും, തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് താഴെയുള്ളത്.

ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ ഉപരിപഠനം നടത്തുകയാണ് എസ്തര്‍. അടുത്തിടെയായിരുന്നു ഈ സന്തോഷം പങ്കുവെച്ച് എത്തിയത്. നിങ്ങള്‍ എന്നെക്കുറിച്ച് കഥകള്‍ മെനയുമ്പോള്‍ ഞാന്‍ എന്റെ സ്വപ്‌നത്തിന് പിന്നാലെയായിരുന്നു എന്നാണ് അന്ന് താരം കുറിച്ചത്.

വസ്ത്രധാരണത്തിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട് എസ്തറിന്. ചില സമയത്ത് രൂക്ഷമായ ഭാഷയില് തന്നെ താരം പ്രതികരിക്കാറുമുണ്ട്. സോഷ്യല്‍മീഡിയയിലൂടെയായി കരിയറിലെ മാത്രമല്ല ജീവിത വിശേഷങ്ങളും പങ്കുവെക്കാറുണ്ട് എസ്തര്‍. വ്യത്യസ്ത ഫോട്ടോ ഷൂട്ടുകളുമായും എത്താറുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW