Sunday, March 15, 2026 Last Updated 35 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 22 Nov 2025 07.50 PM

ആ പഴയ എസ്തര്‍ തന്നെയല്ലേ ഇത്, കണ്ടിട്ട് ബോളിവുഡ് ഹീറോയിനെപ്പോലെ; ബ്ലൂ വെല്‍വറ്റ് ലെഹംഗയില്‍ രാജകുമാരിയെപ്പോലെ തിളങ്ങി എസ്തര്‍ അനില്‍

ബാലതാരമായി എത്തി പ്രേക്ഷകമനസ്സിലിടം നേടിയ എസ്തര്‍ അനില്‍ സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്‍ക്കുന്ന താരമാണ്. ഇപ്പോഴിതാ ബോളിവുഡ് സുന്ദരിമാരെ തോല്‍പ്പിക്കുന്ന സൗന്ദര്യം തുളുമ്പുന്ന ചിത്രങ്ങള്‍ പങ്കിടുകയാണ് താരം.
uploads/news/2025/11/812301/Untitled-7.jpg
Esther Anil (Image Source: Instagram)

മലയാള സിനിമാപ്രേക്ഷകരുടെ കണ്‍മുന്നിലൂടെ വളര്‍ന്ന് നായികനിരയിലേക്ക് ഉയര്‍ന്ന താരമാണ് എസ്തര്‍ അനില്‍. ബാലതാരമായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച എസ്തര്‍ മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ‘ദൃശ്യ’ ത്തിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രമായ ജോര്‍ജ് കുട്ടിയുടെ മകളുടെ വേഷത്തിലൂടെയാണ് എസ്തര്‍ ശ്രദ്ധനേടിയത്. സിനിമയോടൊപ്പം തന്നെ പഠനത്തിലും മികവ് തെളിയിച്ച എസ്തർ, ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സ് ആന്റ് പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റേഴ്സ് ചെയ്യുകയാണ്.
സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും നിലപാടുകളും ഫോട്ടോഷൂട്ടുകളുമൊക്കെ അതിലൂടെ പങ്കിടാറുണ്ട്. കുട്ടിത്തം തുളുമ്പുന്ന കളിച്ചിരികളുമായി പ്രേക്ഷകരുടെ മുന്നിലെത്തിയ താരത്തിന് ഇന്നും ആരാധകർ ഏറെയാണ്. എന്നാല്‍ ഗ്ലാമര്‍ ലുക്കിലുള്ള സ്റ്റൈലന്‍ ചിത്രങ്ങളടക്കം പങ്കിട്ട താരത്തിന് നെഗറ്റീവ് കമന്റുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതിനെതിരെ പ്രതികരിക്കുക മാത്രമല്ല അതൊന്നും മൈന്‍ഡ് ചെയ്യാതെ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കിടുകയും ചെയ്തിട്ടുണ്ട് താരം.
ഇപ്പോഴിതാ ബ്ലൂ വെല്‍വറ്റ് ലെഹംഗയില്‍ ബോളിവുഡ് താരസുന്ദരിമാരെപ്പോലെ തിളങ്ങുന്ന ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. കുട്ടിത്തം തുളുമ്പുന്ന മുഖത്ത് ഒരു എലഗന്റ് ലുക്ക് കൂടി വന്നപ്പോള്‍ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഒരു രാജകുമാരിയെപ്പോലെ സൗന്ദര്യം നിറഞ്ഞു നില്‍ക്കുകയാണ് എസ്തറിന്റെ ചിത്രങ്ങളില്‍. ലവ് ഇമോജിയും ആശംസകളും കുറിച്ചാണ് കൂടുതല്‍ കമന്റുകളും വന്നിരിക്കുന്നത്.
കരിയറിലും തിരക്കിലാണ് എസ്തര്‍ ഇപ്പോള്‍. ദൃശ്യം 3 യുടെ ഷൂട്ടിംഗിന്റെ തിരക്കുകളും ​ലൊക്കേഷന്‍ വിശേഷങ്ങളുമൊക്കെ താരം പ്രേക്ഷകര്‍ക്കായി പങ്കിടുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW