Friday, March 13, 2026 Last Updated 4 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 25 Apr 2025 10.04 AM

പഹല്‍ഗാം ആക്രമണം : രണ്ടു ഭീകരരുടെ കശ്മീരിലെ വീടുകള്‍ തകര്‍ത്തു ; തെരച്ചില്‍ തുടരുന്നു

uploads/news/2025/04/777569/pahalgam.jpg

ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ രണ്ടു ഭീകരരുടെ വീടുകള്‍ പ്രാദേശിക ഭരണകൂടം തകര്‍ത്തു. പുല്‍വാമയിലെ ത്രാലിലെ വീടുകളാണ് തകര്‍ത്തത്. ഭീകരര്‍ ഇവിടം ഒളിത്താവളമായും സ്‌ഫോടകവസ്തുക്കള്‍ അടക്കമുള്ള ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നതുമായ സ്ഥലമാണ് ഇതെന്നാണ് കരുതുന്നത്. ആക്രമണം നടത്തിയ തീവ്രവാദികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) ആസിഫുമായും ജെയ്ഷ്-ഇ-മുഹമ്മദ് (ജെഎം) ആദിലും ബന്ധമുള്ള രണ്ട് തീവ്രവാദികളുടെ വീടുകളാണ് തകര്‍ത്തത്. ഭീകരാക്രമണത്തില്‍ വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍, ജമ്മു കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ ശൃംഖലകള്‍ക്കെതിരായ നടപടികള്‍ ഇന്ത്യന്‍ സുരക്ഷാ സേന ശക്തമാക്കിയിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് നടപടി.

ഭീകരരുടെ ഒളിവിടം പീര്‍ പുഞ്ചലാണെന്നാണ് സൂചനകള്‍. പഹല്‍ഗാം ആക്രമണം ആസൂത്രണം ചെയ്യുന്നതില്‍ ജെയ്ഷെ മുഹമ്മദ് പ്രവര്‍ത്തകന് നേരിട്ട് പങ്കുണ്ടെന്ന് കരുതപ്പെടുന്നു. നേരത്തേ പോലീസ് നാല് ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അലി ഭായ് എന്ന തല്‍ഹ, ആസിഫ് ഫൗജി എന്നിവര്‍ പാകിസ്താന്‍കാരാണ്. ആദില്‍ ഹുസൈന്‍ തോക്കര്‍, അഹ്‌സാന്‍ എന്നിവരാണ് മറ്റു രണ്ടുപേര്‍. ഇവര്‍ കശ്മീരി സ്വദേശികളാണ്. ആക്രമണ ത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, സംശയിക്കുന്നവരുടെ രേഖാചിത്രങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

മൂന്ന് ഭീകരരാണ് മാരകമായ ആക്രമണം നടത്തിയതെന്ന് സംശയിക്കപ്പെടുന്നു, അവര്‍ അവരുടെ ഐഡന്റിറ്റി മറയ്ക്കാന്‍ പ്രത്യേക പേരുകള്‍ ഉപയോഗിച്ചു. മൂസ, യൂനുസ്, ആസിഫ് എന്നിങ്ങനെയായിരുന്നു മൂന്ന് ഭീകരര്‍ തങ്ങളുടെ ഐഡന്റിറ്റി മറച്ചുവെക്കാന്‍ ഉപയോഗിച്ചിരുന്ന കോഡ് എന്നും വിവരമുണ്ട്. ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നിവരെല്ലാം ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) പ്രോക്‌സിയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) പ്രവര്‍ത്തകരാണെന്ന് കരുതപ്പെടുന്നു. മുമ്പും ഇവര്‍ പ്രദേശത്ത് ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ സ്വദേശിയായ ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡറായ സൈഫുള്ള സാജിദ് ജട്ട് ആണ് ആക്രമണത്തിന്റെ സൂത്രധാരനെന്നാണ് സംശയിക്കുന്നത്. 45 കാരനായ ഇയാള്‍ സൈഫുള്ള കസൂരി എന്നും അറിയപ്പെടുന്ന ഇയാള്‍ അറിയപ്പെടുന്നു. ഇസ്‌ളാമാബാദ് കേന്ദ്രീകരിച്ചാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നത്. എന്‍ഐഎ 'കടുത്ത ഭീകരന്‍' എന്ന് വിശേഷിപ്പിച്ച ഇയാള്‍, ചാരിറ്റി ഫ്രണ്ടുകളും ഐഎസ്‌ഐ ബന്ധങ്ങളും ഉപയോഗിച്ച് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കിയതിന് പേരുകേട്ടയാളാണ്. മറ്റൊരു പ്രധാനി ജെയ്ഷ്-ഇ-മുഹമ്മദ് (ജെഎം) ന്റെ ആസിഫ് ഷെയ്ഖ് തന്‍സീം ആണ്. ആക്രമണം നടത്തിയ തോക്കുധാരികളില്‍ ഒരാള്‍ ഇയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

Ads by Google
Ads by Google
TRENDING NOW