-->
പട്‌ന: പഹല്‍ഗ്രാം ഭീകരാക്രമണത്തില്‍ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവെന്ന് പറഞ്ഞ മോദി, പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ലെന്ന് താക്കീത് നല്‍കി. അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ശിക്ഷ ഗൗരവമേറിയതും കര്‍ശനവുമായിരിക്കും. ഭീകരര്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും അപ്പുറമുള്ള ശിക്ഷ നല്‍കുമെന്നും മോദി മുന്നറിയിപ്പ് നല്‍കി. ബിഹാറിലെ മധുബനിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
'ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ രാജ്യത്തെ നിരപരാധികളെ ഭീകരര്‍ കൊലപ്പെടുത്തി. ഈ സംഭവത്തിന് ശേഷം രാജ്യം ദുഃഖത്തിലും വേദനയിലുമാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പം ഞങ്ങള്‍ നിലകൊള്ളുന്നു. ഭീകരരെ വെറുതെ വിടില്ല. അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ശിക്ഷ ഗൗരവമേറിയതും കര്‍ശനവുമായിരിക്കും. ഭീകരര്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും അപ്പുറമുള്ള ശിക്ഷ നല്‍കും. ഭീകരര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും തക്കശിക്ഷ നല്‍കും'- മോദി പറഞ്ഞു.