Friday, March 13, 2026 Last Updated 5 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Apr 2025 08.25 PM

താമരശ്ശേരി ചുരത്തിൽ എട്ടാം വളവിൽ നിന്നും കൊക്കയിലേക്ക് വീണു; യുവാവിന് ഗുരുതര പരിക്ക്

uploads/news/2025/04/777226/accident-images.gif
photo - facebook

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ എട്ടാം വളവിൽ നിന്നും കൊക്കയിലേക്ക് വീണു യുവാവിന് ഗുരുതര പരിക്ക്. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ഫാഹിസിനാണ് പരിക്കേറ്റത്.

സംരക്ഷണ ഭിത്തിക്കരികിൽ നിന്നും കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. വയനാട് വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. യുവാവിനെ ​ഗുരുതര പരിക്കുകളോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Ads by Google
Ads by Google
TRENDING NOW