-->
ജനസമൂഹത്തെ മുഴുവൻ ഞെട്ടിച്ചു കൊണ്ടാണ് ജമ്മു കാശ്മീരിൽ കഴിഞ്ഞ ദിവസം ഭീകരാക്രമണം ഉണ്ടായത്. സാധാരണക്കാർക്ക് മാത്രമല്ല സെലിബ്രിറ്റികളും തങ്ങളുടെ അമ്പരപ്പ് സോഷ്യൽ മീഡിയയിലൂടെ പങ്കിടുന്നുണ്ട്.
ഇപ്പോഴിതാ ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ അപലപിക്കുകയാണ് അക്ഷയ് കുമാർ. സംഭവത്തെ കൊടും ക്രൂരതയെന്നാണ് അക്ഷയ് കുമാർ വിശേഷിപ്പിച്ചത്.
"പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഭയന്നുവിറച്ചു. ഇതുപോലുള്ള നിരപരാധികളെ കൊല്ലുന്നത് കൊടും ക്രൂരതയാണ്. അവരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു..." അക്ഷയ് കുമാർ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ജമ്മു കശ്മീരിലെ പഹല്‍ഗാമിലുള്ള ബൈസാറനിലാണ് ഭീകരാക്രമണം ഉണ്ടായത്. വിനോദ സഞ്ചാരികള്‍ക്കുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേർ കൊല്ലപ്പെട്ടതായാണ് വിവരം.
Horrified to know of the terror attack on tourists in Pahalgam. Sheer evil to kill innocent people like this. Prayers for their families. 🙏— Akshay Kumar (@akshaykumar) April 22, 2025
വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് ആദ്യ വിവരം. മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക കണക്കുകള്‍ സർക്കാർ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തില്‍ എൻഐഎ അന്വേഷണം നടത്തും.
ഭീകരാക്രമണത്തെ തുടർന്ന് പ്രദേശത്ത് നിരവധി വിനോദ സഞ്ചാരികള്‍ കുടുങ്ങിയിട്ടുണ്ട്. ഇതില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സമീപ വർഷങ്ങളില്‍ സാധാരണക്കാരെ ലക്ഷ്യംവെച്ച് നടന്ന ആക്രമണത്തേക്കാള്‍ വളരെ വലുതാണ് പഹല്‍ഗാമിലുണ്ടായതെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു.