Tuesday, March 24, 2026 Last Updated 5 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Apr 2025 03.24 PM

പഹൽ​ഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്റെ മൃതശരീരം ഇന്ന് നാട്ടിലെത്തിക്കും, സംസ്കാരം വെള്ളിയാഴ്ച

മൃതശരീരം വെള്ളിയാഴ്ച രാവിലെ ഏഴുമണി മുതൽ ഒമ്പതുമണിവരെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനത്തിന് വെക്കും.
funeral

പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ. രാമചന്ദ്രന്റെ സംസ്കാരം വെള്ളിയാഴ്ച . മൃതശരീരം വെള്ളിയാഴ്ച രാവിലെ ഏഴുമണി മുതൽ ഒമ്പതുമണിവരെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനത്തിന് വെക്കും. 9.30 ഓടെ വീട്ടിൽ എത്തിക്കും. ഉച്ചയ്ക്ക് 12 മണിക്ക് ചങ്ങമ്പുഴ പൊതുശ്മശാനത്തിലാണ് സംസാകാരം നടത്തുക. ഇന്ന് രാത്രിയോടെ രാമചന്ദ്രന്റെ മൃതശരീരം കൊച്ചിയിൽ എത്തിക്കും.

എറണാകുളം ജില്ലയിലെ ഇടപ്പള്ളി സ്വദേശിയാണ് രാമചന്ദ്രൻ. അദ്ദേഹത്തിന്റെ വിയോഗത്തിൽ നാടും വീടും വിറങ്ങലിച്ച അവസ്ഥയിലാണ്. അച്ഛൻ തന്റെ മുന്നിൽ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടെന്ന് മകൾ ആരതിയാണ് ബന്ധുക്കളെ വിളിച്ച് അറിയിച്ചത്. അവധിക്കാലം ആഘോഷിക്കാൻ പേരക്കുട്ടികളുമൊത്തുള്ള യാത്രയിലാണ് ഭീകരർ രാമചന്ദ്രനെ പോയിന്റ് ബ്ലാങ്കിൽ വെടിവച്ചു കൊന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW