Saturday, March 14, 2026 Last Updated 2 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Apr 2025 06.13 PM

ഏറെ ഇഷ്ടമുള്ളത് വാഴപ്പഴം കൊണ്ടുള്ള വിഭവമെന്ന് തൃഷ; പേരറിയില്ലെങ്കിലും കഴിക്കാൻ ഇഷ്ടമാണെന്നു കമൽ ഹസ്സൻ ; ടോക്സിക് കമല്‍ എന്ന് വിമർശനം

Kamal hassan, trisha krishnan
Kamal Hassan mocks trisha about banana food (Image Source: X)

കമൽ ഹസ്സനും മണിരത്നം ഒരുമിച്ചെത്തുന്ന സിനിമകൾ എന്നും ആരാധകർക്ക് ആവേശമാണ്. ഉലകനായകനും ബ്രഹ്മാണ്ഡ സംവിധായകനും ഒരുമിച്ചെത്തിയാൽ അതു ഹിറ്റാകും എന്ന് ഉറപ്പാണ്.
കമല്‍ഹാസനും തൃഷയും ഒരുമിച്ചെത്തി മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'തഗ് ലൈഫി'നായി കാത്തിരിക്കുകയാണ് ആരാധകർ. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ് എന്നുള്ളതും ഈ സിനിമയുടെ പ്രത്യേകതയാണ്. അതിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് താരങ്ങൾ.
ഇപ്പോഴിതാ ഒരു പ്രൊമോഷൻ പരിപാടിക്കിടെ കമല്‍ ഹാസൻ തൃഷയെക്കുറിച്ച്‌ പറഞ്ഞ തമാശ ഇന്റർനെറ്റില്‍ വലിയ വിമർശനത്തിന് കാരണമാകുന്നത്.
ഇഷ്ടവിഭവം ഏതാണ് എന്നായിരുന്നു പരിപാടിയില്‍ തൃഷയോട് ചോദിച്ചത്. "എനിക്ക് എല്ലാം കഴിക്കാൻ ഇഷ്ടമാണ്, പക്ഷേ എനിക്ക് വാഴപ്പഴം കൊണ്ടുള്ള ആ വിഭവം കൂടുതല്‍ ഇഷ്ടം. അതിനെന്താണ് പറയുക?" എന്നാണ് തൃഷ ഇതിന് മറുപടി പറഞ്ഞത്.
അതു കേട്ട് പഴംപൊരിയാണ് തൃഷ ഉദ്ദേശിച്ചതെന്ന് കമല്‍ ഹാസൻ പറഞ്ഞു. "അവർക്ക് പേര് അറിയില്ല, പക്ഷേ കഴിക്കാൻ ഇഷ്ടമാണ്" എന്ന് കമല്‍ഹാസൻ കൂട്ടിച്ചേർത്തു. തൃഷ അത് ചിരിച്ചു തള്ളി. ഏതാനും നിമിഷങ്ങള്‍ക്കുശേഷം, താൻ പറഞ്ഞത് തമാശയായാണെന്ന് കാണിക്കാൻ കമല്‍ തൃഷയുടെ കാല്‍മുട്ടില്‍ പതിയെ തട്ടുന്നതും വിഡിയോയിൽ കാണാം.
ഇതിന്റെ വീഡിയോ വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ കമല്‍ ഹാസന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയാ ഉപയോക്താക്കള്‍ക്കിടയിൽ വിമർശനങ്ങൾ വരുത്തിയിട്ടുണ്ട്. തൃഷയും പരിപാടിയിലെ പ്രേക്ഷകരും ഇത് ചിരിച്ച്‌ തള്ളിയെങ്കിലും കമല്‍ ഹാസന്റെ കമന്റ് ദ്വയാർത്ഥം നിറഞ്ഞതാണെന്നും ടോക്സിക് കമല്‍ എന്നെല്ലാമാണ് സോഷ്യല്‍ മീഡിയയിലെ വിമർശനം.
തൃഷയോടുള്ള കമല്‍ ഹാസന്റെ കമന്റിനോട് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. കമല്‍ ഹാസന്റെ കമന്റ് ദ്വയാർത്ഥം നിറഞ്ഞതാണെന്നും ടോക്സിക് കമല്‍ എന്നുമാണ് ചിലർ പ്രതികരിച്ചത്.

തഗ് ലൈഫിലെ മറ്റൊരു താരമായ ചിമ്പു വും ഈ വേദിയിലുണ്ടായിരുന്നു. എന്നാല്‍ കമല്‍ ഹാസനെ പിന്തുണച്ചും പ്രതികരണങ്ങള്‍ ഉണ്ട്. കമല്‍ പറഞ്ഞതില്‍ ദ്വയാർത്ഥമോ അധിക്ഷേപമോ ഇല്ലെന്നും തമാശയെ ആ രീതിയില്‍ കാണാൻ പഠിക്കണമെന്നും അഭിപ്രായമുണ്ട്.
ജൂണ്‍ 5 നാണ് തഗ് ലൈഫ് തിയേറ്ററുകളിലെത്തുന്നത്.
ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റർനാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW