-->
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയെക്കുറിച്ചുള്ള എല്ലാ അപ്ഡേറ്റുകളും വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. താരത്തിന്റെ സിനിമകള്‍ പോലെ തന്നെ ചിത്രങ്ങളും ട്രെന്‍ഡായി മാറാന്‍ നിമിഷങ്ങള്‍ മതി. താരം സോഷ്യല്‍ മീഡിയയില്‍ പങ്കിടാറുള്ള ചിത്രങ്ങള്‍ കണ്ട് എയ്ഞ്ച് റിവേഴ്സ് ഓര്‍ഡറിലാനോ എന്ന് ആരാധകര്‍ കമന്റുകളിടാറുണ്ട്.
മമ്മൂട്ടി ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരുന്ന ചിത്രമായ ബസൂക്ക. താരത്തിന്റെ സ്റ്റൈലിഷ് ലുക്കും വ്യത്യസ്തമായ വേഷവുമായെത്തിയ സിനിമ തിയേറ്ററുകളില്‍ നിറഞ്ഞ പ്രദര്‍ശനം തുടരുകയാണ്.
ഇപ്പോഴിതാ ബസൂക്കയുടെ ലൊക്കേഷനില്‍ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്. വെള്ള ഡ്രസ്സില്‍ സ്വാഗ് ലുക്കില്‍ കസേരയിലിരിക്കന്ന മമ്മൂട്ടിയുടെ ലുക്ക് ട്രെന്‍ഡിംഗാകുകയാണ്. മമ്മൂട്ടിയുടെ കാലില്‍ വച്ചിരിക്കുന്ന കട്ടൻ ചായയുടെ ഗ്ലാസ്സാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചായ ഗ്ലാസ് കാലില്‍ വെച്ച് വളരെ കൂള്‍ ആയി ഫോണില്‍ നോക്കിയിരിക്കുകയാണ് മമ്മൂട്ടി.
ക്യാമറയ്ക്ക് പിന്നിലും മമ്മൂക്ക ക്യാരക്ടർ വിട്ടിട്ടില്ല എന്നാണ് ആരാധകർ കമന്റുകളില്‍ കുറിക്കുന്നത്. ‘ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്നും ആരാധകർ കുറിക്കുന്നുണ്ട്.
കട്ടൻ ചായ ☕️ Crown on 👑 Vibe unmatched 🔥 The one & only @mammukka 😍 pic.twitter.com/PbRQzTzZdl— ISWARYA MENON 🌸 (@Ishmenon) April 20, 2025
സമ്മിശ്ര പ്രതികരണത്തോടെയാണ് ബസൂക്ക തിയേറ്ററുകളില്‍ പ്രദർശനം തുടരുന്നത്. മുതിര്‍ന്ന തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത് ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്‍ ബാനറില്‍ ജിനു വി അബ്രഹാമും, ഡോള്‍വിൻ കുര്യാക്കോസും ചേർന്നാണ്. ക്രൈം ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ഈശ്വര്യ മേനോന്‍, ദിവ്യ പിള്ള സിദ്ധാർഥ് ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുണ്‍, ഡീൻ ഡെന്നിസ്, സുമിത് നേവല്‍, സ്ഫടികം ജോർജ് തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നിമിഷ് രവിയാണ്.