Thursday, March 12, 2026 Last Updated 5 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 19 Apr 2025 05.27 PM

പോലീസിനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; ഓടിച്ച് പിടികൂടി, കണ്ടെത്തിയത് ആയുധവും മയക്കുമരുന്നും, സംഭവം കുവൈത്തിൽ

അബു ഹലീഫ തീരദേശ റോഡിലാണ് സംഭവം
kuwait

കുവൈത്തിൽ ​പെട്രോൾ വാഹനങ്ങളിലടക്കം ഇടിച്ച ശേഷം രക്ഷപ്പെട്ട ബിദൂൺ അറസ്റ്റിൽ. അബു ഹലീഫ തീരദേശ റോഡിലാണ് സംഭവം. പബ്ലിക് സെക്യൂരിറ്റി പെട്രോളിംഗ് സംഘം ഒരു സംശയാസ്പദമായ വാഹനം കണ്ടെത്തുകയും ഡ്രൈവറോട് നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഡ്രൈവർ രക്ഷപെടാൻ ശ്രമിക്കുകയും ഒരു പട്രോൾ വാഹനത്തിൽ ഇടിക്കുകയും ചെയ്തു.

തുടർന്ന് ഇയാളെ പിന്തുടരുന്നതിനിടെ മുന്നോട്ടുള്ള റോഡ് തടയാൻ മറ്റ് പട്രോളിംഗ് സംഘങ്ങൾക്ക് അധികൃതർ നിർദ്ദേശം നൽകി. ഉദ്യോഗസ്ഥർ അടുത്തേക്ക് വന്നപ്പോൾ പ്രതി ഒരു ഉദ്യോഗസ്ഥനെയും ഇടിച്ചു വീഴ്ത്താൻ ശ്രമിച്ചു. ഒടുവിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു പിസ്റ്റളും കത്തിയും മയക്കുമരുന്നും ഇയാളിൽ നിന്ന് കണ്ടെത്തി. പ്രതിയെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വെച്ചിരിക്കുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW