Wednesday, March 11, 2026 Last Updated 5 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 19 Apr 2025 09.10 AM

'കത്ത് നല്‍കിയത് നിയമ വിരുദ്ധ നടപടി' ; കെ എം എബ്രഹാമിനെതിരെ മുഖ്യമന്ത്രിക്ക് ജോമോന്റെ പരാതി

uploads/news/2025/04/776596/jomon.jpg

തിരുവനന്തപുരം: കെ.എം ഏബ്രഹാമിനെതിരേ മുഖ്യമന്ത്രിക്ക് പരാതിയുമായി ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍. അഴിമതി കണ്ടെത്താന്‍ വ്യക്തികളുമായി സംസാരിക്കുന്നത് ഗൂഡാലോചനയല്ലെന്നും ഏബ്രഹാമിന്റെ കത്ത് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കാനാണെന്നും പരാതിയില്‍ പറയുന്നു.
എബ്രഹാം മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് നിയമ വിരുദ്ധ നടപടിയാണെന്നും ചൂണ്ടിക്കാട്ടുന്നു.

അനധികൃത സ്വത്ത് സമ്പാദനത്തില്‍ സിബിഐ അന്വേഷണം ഉത്തരവിട്ടതിന് പിന്നാലെ കെഎം എബ്രഹാമിനെതിരെ മുഖ്യമന്ത്രിക്ക് ജോമോന്‍ പുത്തന്‍പുരക്കല്‍ പരാതി നല്‍കിയത്. എബ്രഹാമിന്റെ ആരോപണങ്ങള്‍ ജോമോന്‍ തള്ളിയിട്ടുണ്ട്. തനിക്കെതിരേ ഉയര്‍ത്തിയിരിക്കുന്ന ആരോപണങ്ങള്‍ ഹൈക്കോടതി തള്ളിയതാണെന്നും ജോമോന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഹൈക്കോടതി തള്ളിയ ആരോപണങ്ങളില്‍ വീണ്ടും അന്വേഷണം ആവശ്യപ്പെടുന്നത് നിയമ വിരുദ്ധമാണെന്നും ഗൂഢാലോചന അന്വേഷണം തനിക്ക് എതിരെയാണെന്നും ജോമോന്‍ പറയുന്നു. വിജിലന്‍സ് കോടതിയെ സമീപിച്ചതിന് പിന്നാലെ എബ്രഹാമിന് തന്നോട് വ്യക്തി വിരോധമുണ്ട്. താന്‍ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്തെന്ന അന്വേഷണം അതിനു പിന്നാലെ ഉണ്ടായതാണ്.

താന്‍ രണ്ടു പേരുമായി ഗൂഢാലോചന നടത്തി എന്ന ആരോപണം എബ്രഹാം നേരത്തെ ഉന്നയിച്ചതാണ്. വീണ്ടും ഇതേ കാര്യം ആവര്‍ത്തിക്കുന്നത് സിബിഐ അന്വേഷണത്തിന്റ ജാള്യത മറയ്ക്കാനാണെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറയുന്നു. ധനകാര്യ പരിശോധന റിപ്പോര്‍ട്ട് തയ്യാറാക്കിയത് തന്റെ ഭാഗം കേള്‍ക്കാതെയാണ്. ഈ റിപ്പോര്‍ട്ട് നിയമ സഭ പെറ്റീഷന്‍ കമ്മിറ്റി തള്ളിയതാണെന്നും പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW