Friday, March 13, 2026 Last Updated 2 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 17 Apr 2025 11.16 AM

കണ്ണനായി അല്‍സാബിത്ത്, പട്ടുപാവാടയില്‍ സുന്ദരിയായി ശിവാനി; വിഷുച്ചിത്രങ്ങള്‍ വൈറല്‍

and, viral
photo-www.instagram.com/shivanimenon_official/

ഉപ്പും മുളകും എന്ന ജനപ്രീയ ടെലിവിഷന്‍ പരമ്പരയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരരായി മാറിയ താരങ്ങളാണ് അല്‍സാബിത്തും ശിവാനിയും. അല്‍സാബിത്തിനെ കേശു എന്ന പേരിലായിരിക്കും പലര്‍ക്കും പരിചയം. കേശുവിന്റെയും ശിവാനിയുടെയും ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിഷു സ്‌പെഷ്യല്‍ ചിത്രങ്ങളാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്.

മുഖത്ത് ചായം പൂശി, കയ്യില്‍ ഓടകുഴലേന്തി, കണ്ണനായാണ് അല്‍സാബിത്തിനെ ചിത്രങ്ങളില്‍ കാണുന്നത്. പട്ടുപാവാടയും ബ്ലൗസുമാണ് ശിവാനിയുടെ വേഷം. ഉപ്പും മുളകും പരമ്പരയിലെ ആര്‍ടിസ്റ്റും സോഷ്യല്‍ മീഡിയ താരവുമായ നന്ദൂട്ടിയെയും ചിത്രങ്ങളില്‍ കാണാം.

ടെലിവിഷന് പുറമേ സിനിമകളിലും സജീവമാണ് അല്‍സാബിത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ശിവാനി. സ്വന്തമായി യുട്യൂബ് ചാനലുളള താരം വിശേഷങ്ങള്‍ എല്ലാം അതിലൂടെ പങ്കുവെയ്ക്കാറുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW