Thursday, March 12, 2026 Last Updated 13 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 17 Apr 2025 10.43 AM

ലഹരിപരിശോധനയ്ക്ക് പോലീസ് എത്തി ; ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി

uploads/news/2025/04/776379/shine.jpg

കൊച്ചി: ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ ഹോട്ടലിലെ റൂമില്‍ നിന്നും ഇറങ്ങിയോടിയതായി റിപ്പോര്‍ട്ട്. നടനും സംഘവും മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്ക് വന്നപ്പോഴായിരുന്നു നടന്റെ പെരുമാറ്റം. ഡാന്‍സാഫ് സംഘം പരിശോധനയ്ക്കായി എത്തിയപ്പോള്‍ മൂന്നാം നിലയിലെ മുറിയില്‍ നിന്നും ഷൈന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

ഇന്നലെ രാത്രിയില്‍ കൊച്ചിയിലെ ഹോട്ടലില്‍ ലഹരി ഉപയോഗത്തെക്കുറിച്ച് അറിഞ്ഞ് സംഘം പരിശോധനയ്ക്കായി എത്തിയപ്പോഴായിരുന്നു നടന്‍ ഓടി രക്ഷപ്പെട്ടത്. അതിനിടയില്‍ നടി വിന്‍സി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടനെതിരേ ഫിലിം ചേംബറിന്റേയും അമ്മ താരസംഘടനയുടേയും നടപടി ഉണ്ടാകും. നടനെ പുറത്താക്കാന്‍ ഇരു സംഘടനകളും ഉന്നതതല യോഗം ചേരുകയാണ്. നടനെതിരേ രംഗത്ത് വന്ന നടി വിന്‍സി അലോഷ്യസിന് പിന്തുണയുമായി സിനിമാമേഖലയില്‍ അനേകര്‍ എത്തിയിരുന്നു.

ഫിലിം ചേംബര്‍ മോണിട്ടറിംഗ് കമ്മറ്റി ഇക്കാര്യത്തിനായി തിങ്കളാഴ്ച യോഗം ചേരുന്നുണ്ട്. അമ്മയുടെ അഡ്‌ഹോക്ക് കമ്മറ്റിയും കൂടിയാലോചനകളിലാണ്. ലഹരി ഉപയോഗത്തിനെതിരേ നേരത്തേ നടി വിന്‍സി അലോഷ്യസ് നടനെതിരേ രംഗത്ത് വന്നിരുന്നു. സെറ്റില്‍ വെച്ച് നേരിടേണ്ടി വന്ന ദുരനുഭവം നടി സാമൂഹ്യമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. സൂത്രവാക്യം സിനിമയുടെ സെറ്റില്‍ വെച്ച് തനിക്ക് മോശം പെരുമാറ്റം നേരിടേണ്ടി വന്നതായി നടനെതിരേ നടി ഫിലിം ചേംബറിനും താരസംഘടനയ്ക്കും പരാതി നല്‍കിയിരുന്നു.

Ads by Google
Ads by Google
TRENDING NOW