Saturday, March 21, 2026 Last Updated 3 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Apr 2025 11.08 AM

' പാട്ടുകള്‍ക്ക് എന്‍ഒസി വാങ്ങുകയും പ്രോട്ടോകോള്‍ പാലിക്കുകയും ചെയ്തിട്ടുണ്ട്' ; ഇളയരാജയ്ക്ക് മറുപടിയുമായി അജിത്ത് ചിത്രത്തിന്റെ നിര്‍മാതാക്കള്‍

producers, ilayaraja

അജിത്ത് നായകനായി തിയേറ്ററുകളില്‍ എത്തിയ പുതിയ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. അനുവാദമില്ലാതെ സിനിമയില്‍ തന്റെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി സിനിമയ്‌ക്കെതിരെ നടപടിയുമായി ഇളയരാജ രംഗത്തെത്തിയിരുന്നു. 5 കോടി രൂപയാണ് ഇളയരാജ ആവശ്യപ്പെട്ടിരിക്കുന്നത്. ഇേപ്പാഴിതാ അതില്‍ പ്രപതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിനിമയുടെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ്.

സിനിമയില്‍ ഉപയോഗിച്ച പാട്ടുകള്‍ക്ക് ആവശ്യമായ എല്ലാ അനുമതിയും മ്യൂസിക് ലേബലുകളില്‍ നിന്നും തങ്ങള്‍ വാങ്ങിയിട്ടുണ്ടെന്ന് സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായ യലമഞ്ചിലി രവിശങ്കര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. 'പാട്ടുകളുടെ അവകാശം മ്യൂസിക് ലേബലുകള്‍ക്കാണ്, അതുകൊണ്ട് ഞങ്ങള്‍ എല്ലാ പ്രോട്ടോകോളുകള്‍ പാലിക്കുകയും അവരുടെ പക്കല്‍ നിന്നും എന്‍ഒസി വാങ്ങിക്കുകയും ചെയ്തിരുന്നു', യലമഞ്ചിലി രവിശങ്കര്‍ പറഞ്ഞു. ഒത്ത രൂപ തരേന്‍, എന്‍ ജോഡി മഞ്ഞക്കരുവി എന്നീ ഗാനങ്ങള്‍ ഉപയോഗിച്ചതിനാണ് ഇളയരാജ നോട്ടീസ് നല്‍കിയത്.

നേരത്തെയും നിരവധി സിനിമകളില്‍ താന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ അനുവാദം കൂടാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാണിച്ച് ഇളയരാജ രംഗത്തുവന്നിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW