-->
വിമാനയാത്രയിലെ സുരക്ഷയെ കുറിച്ചുള്ള ഒരു ഫ്‌ലൈറ്റ് അറ്റന്‍ഡന്റിന്റെ രസകരമായ പരാമര്‍ശം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സ്പിരിറ്റ് എയര്‍ലൈന്‍സ് വിമാനത്തിനുള്ളില്‍ ചിത്രീകരിച്ച ഒരു വീഡിയോയില്‍, ഒരു ക്യാബിന്‍ ക്രൂ അംഗം സുരക്ഷാ പ്രോട്ടോക്കോളുകള്‍ പ്രഖ്യാപിക്കുന്നത് കാണാം. പെട്ടെന്ന് അവര്‍ നടപടിക്രമത്തില്‍ ഒരു മാറ്റം വരുത്തി. അത് യാത്രക്കാരെ അമ്പരപ്പിക്കുകയും അവരില്‍ പലരെയും ചിരിപ്പിക്കുകയും ചെയ്തു. എമര്‍ജന്‍സി ഓക്‌സിജന്‍ മാസ്‌കുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് വിശദീകരിച്ചതിന് ശേഷം, അവര്‍ ഓക്‌സിജന്‍ മാസ്‌ക് എവിടെ നിന്നാണ് വരുന്നതെന്ന് ചൂണ്ടിക്കാണിക്കാന്‍ യാത്രക്കാരോട് പറഞ്ഞു.
വിരലിലെണ്ണാവുന്ന യാത്രക്കാര്‍ മാത്രമാണ് അതിന് കൃത്യമായി ഉത്തരം നല്‍കിയത്. ആ സന്ദര്‍ഭത്തിലാണ് അവര്‍ തമാശ രൂപേണ നിങ്ങളില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ ലഭിക്കാന്‍ പോകുന്നതെന്ന് പറഞ്ഞത്. ഇത് യാത്രക്കാരില്‍ ചിരി പടര്‍ത്തുകയായിരുന്നു. വിമാനത്തില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കായിരുന്നു അവരുടെ അടുത്ത ഉപദേശം. ഒരാള്‍ ആദ്യം മാസ്‌ക് ധരിക്കുകയും പിന്നീട് അവരോടൊപ്പമുള്ള കുട്ടികളെ സഹായിക്കുകയും ചെയ്യണമെന്ന അടിയന്തര പ്രോട്ടോക്കോള്‍ പരാമര്‍ശിച്ച് കൊണ്ട് അവര്‍ പറഞ്ഞത്, 'സ്ത്രീകളേ, നിങ്ങളോടൊപ്പം യാത്ര ചെയ്യുന്ന ഒരു കുട്ടി പല ആകൃതിയിലും വലുപ്പത്തിലും വരാം. ഇവയില്‍ ഒന്നില്‍ കൂടുതല്‍ നിങ്ങളുടെ പക്കലുണ്ടെങ്കില്‍, സാഹചര്യം വിലയിരുത്തുക. ആരായിരിക്കും അത്? നിങ്ങളുടെ പ്രിയപ്പെട്ടതിനെ മാത്രം തെരഞ്ഞെടുക്കുക.' എന്നായിരുന്നു.
ക്യാബിന്‍ ക്രൂവും യാത്രക്കാരും തമ്മിലുള്ള രസകരമായ നിമിഷങ്ങള്‍ പങ്കുവയ്ക്കുന്ന ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ അര ദശലക്ഷം കാഴ്ചക്കാരെ നേടി. ഇങ്ങനെ പഠിപ്പിച്ചാല്‍ മുഴുവന്‍ കാര്യവും ഒറ്റ ക്ലാസ്സില്‍ തന്നെ പഠിക്കുമെന്ന് ചിലര്‍ വീഡിയോയ്ക്ക് താഴെ കുറിച്ചു. ഇത്തരം ഇടപെടലുകള്‍ യാത്രക്കാരുടെ ആശങ്ക കുറയ്ക്കുമെന്നും സന്തോഷകരമായ യാത്രാനുഭവം നല്‍കുമെന്നും നിരവധി പേര്‍ എഴുതി. എന്നിരുന്നാലും, സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ തമാശ രൂപേണ പറയുന്നതിനോട് ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇത്തരത്തില്‍ പെരുമാറിയ ക്യാബിന്‍ ക്രൂവിനെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു മറ്റ് ചിലരുടെ ആവശ്യം.
You know what, she got it 😭😭 pic.twitter.com/eZqDxPCAWz— Ichigo Niggasake (@SomaKazima) April 11, 2025