-->
മലയാളികളുടെ പ്രിയ താരം നവ്യ നായര്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. നടിയുടെ വിഷു ആഘോഷ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.
വീട്ടിലെ വിഷു 2025 എന്ന് തലക്കെട്ടോട് കൂടിയാണ് പുതിയ വീഡിയോ പങ്കുവെച്ച് നവ്യ നായര്‍ എത്തിയത്. നടിയുടെ അനിയനും മകനും കണി കാണുന്നതും അമ്മയും നവ്യയും ചേര്‍ന്ന് പാചകം ചെയ്യുന്നതും വീട്ടിലെ എല്ലാവരും പരസ്പരം കൈനീട്ടം കൊടുക്കുന്നതുമൊക്കെയാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. അച്ഛനും അമ്മയും അനിയനും പിന്നെ അടുത്ത ബന്ധുക്കളും മാത്രമാണ് നടിയുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയത്.
പടക്കം പൊട്ടിച്ചും സദ്യയുണ്ടും വളരെ ഗംഭീരമായി തന്നെ വിഷുദിനം ആഘോഷിച്ചു. ഇതിന് താഴെ താരകുടുംബത്തിന് വിഷു ആശംസകളുമായി ആരാധകരുമെത്തി. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും നവ്യയുടെ ഭര്‍ത്താവ് എവിടെ പോയി എന്നാണ് അറിയേണ്ടത്. 'ചേച്ചി ഹസ്ബന്‍ഡ് എവിടെ' എന്നാണ് ഒരു ആരാധിക ചോദിച്ചത്. ഇതിനോട് അനുബന്ധിച്ച് സന്തോഷേട്ടനെ കാണാനില്ലല്ലോ എന്തു പറ്റിയെന്ന ചോദ്യങ്ങളും വന്ന് തുടങ്ങി.
അതേസമയം ഇപ്പോള്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പമാണ്താമസിക്കുന്നത്. ഒരു മകനാണ് താരത്തിനുളളത്.