-->
ബിജെപി എല്ലാ ജില്ലകളിലും ഹെല്‍പ്പ് ഡസ്‌ക് ആരംഭിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എല്ലാ സേവനങ്ങള്‍ക്കും ബന്ധപ്പെടാം. നാട്ടില്‍ ഒരു മാറ്റം കൊണ്ടുവരാനായി ബിജെപി ഉണ്ടാകും. ഇതിന് ബിജെപി അധികാരത്തില്‍ വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്റെത് അഴിമതി രാഷ്ട്രീയം. ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പിലേക്ക് അധ്വാനം ആവശ്യം. വിജയം ഉണ്ടാകുമെന്ന് എനിക്ക് വിശ്വാസമുണ്ട്. നേതാക്കളുടെ പ്രവര്‍ത്തനം എല്ലാം നേരിട്ട് നിരീക്ഷിക്കും. ഏത് സമയത്തും തന്നെ ഫോണിലും ഇമെയിലിലും തന്നെ ബന്ധപ്പൊടാമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ വികസനം കൊണ്ടുവരാന്‍ മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ തയ്യാറായില്ല. എന്നാല്‍ എന്‍ഡിഎയുടെ ലക്ഷ്യം ഇനി വികസന കേരളമാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതി രാഷ്ട്രീയ സംസ്‌കാരമായി മാറി. ആദ്യം കോണ്‍ഗ്രസ് ചെയ്തു. സിപിഐഎം അതില്‍ പിഎച്ച്ഡി എടുക്കുന്നു.
അതേസമയം ഡല്‍ഹിയില്‍ ഓശാന പ്രദക്ഷിണത്തിനു അനുമതി നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി അദ്ദേഹം ഇന്നലെ രംഗത്തിയിരുന്നു . സുരക്ഷ കാരണത്താലാണ് അനുമതി നിഷേധിച്ചത്. തഹാവൂര്‍ റാണയെ എത്തിച്ചതിന്റെ ഭാഗമായിട്ടാണ് സുരക്ഷ ക്രമീകരണം.