Friday, March 13, 2026 Last Updated 34 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 13 Apr 2025 11.57 AM

അജ്ഞാതസംഘത്തിന്റെ ആക്രമണം: എസ്എഫ്ഐ നേതാവിന് ഗുരുതരപരുക്ക്

sfi

തിരുവനന്തപുരം∙ അജ്ഞാതസംഘത്തിന്റെ ആക്രമണത്തിൽ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനു പരുക്കേറ്റു. പേട്ട കല്ലുംമൂട് സ്വദേശി എം.എ.നന്ദനാണു പരുക്കേറ്റത്. സ്പാനർ കൊണ്ടുള്ള അടിയിൽ തലയ്ക്കും നടുവിനും പരുക്കേറ്റ നന്ദൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

നന്ദനും വീടിനും നേരെ രണ്ടാഴ്ച മുൻപും അജ്ഞാതസംഘത്തിന്റെ ആക്രമണമുണ്ടായിരുന്നു. രണ്ടു തവണ കേസ് റജിസ്റ്റർ ചെയ്തെങ്കിലും പോലീസിന് പ്രതികളെ കണ്ടെത്താനായില്ല.

വെള്ളിയാഴ്ച രാത്രി 10.45ന് ആയിരുന്നു സംഭവം. കല്ലൂംമൂട്ടിലുള്ള വീട്ടിലേക്കു പോകുമ്പോൾ മാസ്ക് ധരിച്ചെത്തിയ രണ്ടുപേർ പിന്നിൽനിന്ന് ആക്രമിച്ചെന്നും അസഭ്യം പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും നന്ദൻ പറഞ്ഞു. പരാതിയിൽ പേട്ട പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW