Friday, March 13, 2026 Last Updated 14 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 12 Apr 2025 09.36 AM

പീഡനത്തിനു പിന്നാലെ ക്രൂരമര്‍ദനവും ; ആംബുലന്‍സ് ഡ്രൈവറുടെ ക്രൂരത കോവിഡിന് പുറമേയുള്ള ശാരീരിക വിഷമതകള്‍ക്കും ഇടയില്‍

uploads/news/2025/04/775557/peedanam.jpg

പത്തനംതിട്ട: കോവിഡ് പോസിറ്റീവ് ആയതിന് പുറമേ ആര്‍ത്തവം മൂലമുള്ള ശാരീരിക വിഷമതകള്‍ കൂടിയുണ്ടായിരുന്ന യുവതിയെ ആണ് പ്രതി നൗഫല്‍ ക്രൂരമായ ലൈംഗിക പീഡനത്തിനും ശാരീരിക പീഡനത്തിനും ഇരയാക്കിയത്.

2020 ഏപ്രില്‍ 7 മുതല്‍ കോവിഡുമായി ബന്ധപ്പെട്ട് അടൂര്‍ ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ച് 108 ആംബുലന്‍സിന്റെ ഡ്രൈവിങ്ങ് ഡ്യൂട്ടിയിലായിരുന്നു അയാള്‍. യുവതിയുടെ ബന്ധുക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ നൗഫലിന്റെ ആംബുലന്‍സിലാണ് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. അങ്ങനെ നൗഫലുമായി യുവതിക്ക് മുന്‍പരിചയം ഉണ്ടായിരുന്നു.

സെപ്റ്റംബര്‍ 5 ന് കോവിഡ് സ്ഥിരീകരിക്കപ്പെട്ട യുവതിയെ ബന്ധു വീട്ടില്‍നിന്നും ചികിത്സക്കായി മാറ്റാന്‍ അധികൃതര്‍ തീരുമാനിക്കുകയും ചെയ്തു. ആശുപത്രി യാത്രയ്ക്കിടെ ആംബുലന്‍സ് നിര്‍ത്തി പിന്നില്‍ കയറി വാതില്‍ അടച്ചശേഷം തടഞ്ഞുവച്ച് ബലമായി കയറിപ്പിടിച്ചു. ആര്‍ത്തവകാലഘട്ടത്തിലായിരുന്ന യുവതിയെ വായ് പൊത്തിപ്പിടിച്ച് ലൈംഗിക അതിക്രമം കാട്ടി ബലാല്‍സംഗത്തിന് ഇരയാക്കി.

അവശനിലയിലായ യുവതിയെ പന്തളം അര്‍ച്ചന ആശുപത്രിക്ക് മുന്നില്‍ ഇറക്കി, അടൂരേക്ക് കടന്നു. ചികിത്സക്കായി അഡ്മിറ്റാക്കപ്പെട്ട യുവതി, പന്തളം പോലീസ് സ്‌റ്റേഷനില്‍ പ്രൊബേഷന്‍ എസ്.ഐ. ആയിരുന്ന അനുരൂപയുടെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു.

തുടര്‍ന്ന് എസ്.ഐ. ഫോണില്‍ മൊഴി രേഖപ്പെത്തുകയും, പന്തളം എസ്.ഐ ആയിരുന്ന ആര്‍. ശ്രീകുമാര്‍ പിറ്റേന്ന് രാവിലെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അന്നത്തെ പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എസ്. ശ്രീകുമാര്‍ അന്വേഷണം ആരംഭിച്ചു.

Ads by Google
Ads by Google
TRENDING NOW