Thursday, March 19, 2026 Last Updated 7 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 11 Apr 2025 12.46 PM

ചതഞ്ഞു പോയ ആ ഭാഗത്ത് പിന്നെയും പിന്നെയും കുത്ത് കിട്ടുമ്പോഴുള്ള സുഖം; വേദനയുടെ നാളുകളായിരുന്നു കഴിഞ്ഞുപോയതെന്ന് ആര്‍.ജെ മാത്തുക്കുട്ടി

-rj-mathukutty
photo-www.instagram.com/rjmathukkutty/

ടെലിവിഷന്‍ പരിപാടികളില്‍ അവതാരകനായിട്ടെത്തിയാണ് ആര്‍ജെ മാത്തുക്കുട്ടി ശ്രദ്ധേയനാവുന്നത്. ഏറെ കാലം ആര്‍ജെയായി ജോലി നോക്കിയിരുന്ന താരം അവതാരകനായി തിളങ്ങി. പിന്നീട് സിനിമയിലേക്ക് എത്തിയ മാത്തുക്കുട്ടി നടനും സംവിധായകനുമൊക്കെയായി. പല മേഖലകളില്‍ സജീവമായി നില്‍ക്കുന്നതിനൊപ്പം കുടുംബവും സന്തോഷകരമായി മുന്നോട്ട് കൊണ്ട് പോവുകയാണ്.

ഇതിനിടെ തനിക്കുണ്ടായ ചെറിയൊരു പരിക്കിനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം. അപ്രതീക്ഷിതമായി വീട്ടിലേക്ക് വന്ന പൂച്ച കാരണം എട്ടിന്റെ അല്ല, പതിനാറിന്റെ പണിയാണ് മാത്തുക്കുട്ടിയ്ക്ക് കിട്ടിയത്. കുറച്ച് നാളുകളായി തന്റെ ജീവിതം വേദനകളിലൂടെ കടന്ന് പോവുകയായിരുന്നു എന്ന് പറഞ്ഞാണ് താരമെത്തിയത്.

'വേദനയുടെ നാളുകള്‍ ആയിരുന്നു കഴിഞ്ഞു പോയത്. വീട്ടിലെ ഷെല്‍ഫില്‍ കുടുങ്ങി പോയ എനിക്കറിഞ്ഞൂടാത്ത ഏതോ പൂച്ചയെ രക്ഷപെടുത്താന്‍ ശ്രമിച്ചതാണ്. ഇടത്തെ കൈപ്പത്തിയില്‍ രണ്ട് പല്ലുകളും ആഴ്ത്തി പിടിച്ച് ഏതാണ്ട് 10 സെക്കന്റോളം ആണ് ആ സാധനം എന്റെ കയ്യില്‍ തൂങ്ങി ഊഞ്ഞാലാടിയത്. ചതഞ്ഞു പോയ ആ ഭാഗത്ത് പിന്നെയും പിന്നെയും കുത്ത് കിട്ടുമ്പോഴുള്ള സുഖം??!

ഒരു മാസം കൊണ്ട് കാല്‍ സെഞ്ച്വറിക്ക് മീതെ കിട്ടിയ സൂചി കേറ്റലുകള്‍ക്കും നിലവിളികള്‍ക്കും ഇപ്പുറം, വെങ്ങോല ഗവണ്‍മെന്റ് ആശുപത്രിയിലെ സ്‌നേഹസമ്പന്നരായ ഇവര്‍ക്കൊപ്പം നിന്ന് സെല്‍ഫി എടുക്കുമ്പോഴും ചിരിക്കുന്നു എന്നേയുള്ളു. ഇടത്തെ ചുമലിലും വലത്തേ ചുമലിലും നല്ല വേദനയാണ്. പക്ഷെ തിരുമ്മരുത്. അതാണ് ശാസ്ത്രം...

ചെല്ലുമ്പോഴൊക്കെ എന്റെ സുഖ വിവരം അന്വേഷിക്കും മുന്‍പ് 'പൂച്ച എന്തെടുക്കുന്നു' എന്ന് ചോദിക്കുന്ന ഇവര്‍ക്ക് എല്ലാവര്‍ക്കും എന്റെ അകൈതവമായ നന്ദി... എന്നുമാണ് മാത്തുക്കുട്ടി പറയുന്നത്. ഇതിന് താഴെ രസകരമായ കമന്റുകളുമായിട്ടാണ് ആരാധകരും സഹപ്രവര്‍ത്തകരുമൊത്തെ എത്തുന്നത്.

'എനിക്കറിയാം ആ കടിച്ച മുറിവില്‍ കുത്തുന്ന വേദന വച്ചു നോക്കിയാല്‍ പ്രസവ വേദന മാറി നില്‍ക്കും'. എന്നാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് മാത്തുക്കുട്ടിയുടെ വേദനയില്‍ പ്രതികരിച്ച് കൊണ്ട് കമന്റിട്ടിരിക്കുന്നത്. ഭാര്യ കരഞ്ഞതിനേക്കാള്‍ വലിയൊരു അലര്‍ച്ച അനിയന്‍ ക്യാപ്ച്ചര്‍ ചെയ്തിട്ടുണ്ടെന്നാണ് മാത്തുക്കുട്ടിയുടെ മറുപടി.

അതേ സമയം മാത്തുക്കുട്ടിയുടെ പോസ്റ്റിന് താഴെ താരത്തെ കളിയാക്കി കൊണ്ടുള്ള കമന്റുകളാണ് വരുന്നത്. പൂച്ചയ്ക്ക് എന്തേലും പറ്റിയോ, പൂച്ച ജീവിച്ചിരിപ്പുണ്ടോ, ശരിക്കും വിഷബാധ പൂച്ചയ്ക്ക് ഏറ്റതായി സംശയമുണ്ട്... എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.

Ads by Google
Friday 11 Apr 2025 12.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW