Thursday, March 19, 2026 Last Updated 4 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 08 Apr 2025 01.13 PM

'അമ്മയുടെ അമ്പോറ്റിപെണ്ണാണ്' ; മകളുടെ മുഖം മറച്ച ചിത്രവുമായി ഭാമ

post, more
photo-www.instagram.com/bhamaa/

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാമ. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ ഭാമ വെളളിത്തിരയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ അടുത്താണ് താനൊരു സിംഗിൾ മദർ എന്ന് നടി വെളിപ്പെടുത്തുന്നത്. മകൾ ഗൗരിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചുകൊണ്ടായിരുന്നു ഭാമ ആരാധകരുമായി ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ‘സിംഗിൾ മദർ’ ആയപ്പോൾ താൻ കൂടുതൽ ശക്തയായിയെന്നും ഭാമ പറഞ്ഞിരുന്നു. "ഒരു സിംഗിള്‍ മദറാകുന്നത് വരെ ഞാന്‍ ഇത്രത്തോളം ശക്തയാണെന്ന് അറിയില്ലായിരുന്നു. കൂടുതല്‍ ശക്തയാകുക എന്നത് മാത്രമായിരുന്നു മുന്നിലുണ്ടായിരുന്ന ഏക വഴി. ഞാനും എന്റെ മകളും.” എന്നാണ് ഭാമ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഇപ്പോഴിതാ മകളുടെ ചിത്രത്തിന് മനോഹരമായ ഒരു ക്യാപ്‌ഷൻ നൽകി എത്തിയിരിക്കുയാണ് താരം.

അമ്മയുടെ അമ്പോറ്റിപെണ്ണാണ്! അവളുടെ അച്ഛന്റെ ഒപ്പമുള്ള ഗുരുവായൂർ ദർശനത്തിനു ശേഷം! എന്നാണ് ഭാമ കുറിച്ചത്. പതിവുപോലെ മകളുടെ മുഖം മറച്ച ചിത്രമാണ് ഭാമ പോസ്റ്റ് ചെയ്തിരിക്കുന്നത്. സാക്ഷാൽ ഭഗവൻ കൃഷ്ണനെ ആണോ ക്യാപ്‌ഷനിലൂടെ ഭാമ ഉദ്ദേശിച്ചത് എന്നും അതോ അമ്മയുടെ ശക്തിയെ കുറിച്ചാണോ അതോ അരുൺ വന്നോ എന്നിങ്ങനെ നീളുന്നു ചോദ്യങ്ങൾ. അതേസമയം മോളുടെ മുഖം മറച്ച പരിഭവം ആണ് മറ്റുചിലർക്ക് പറയാനുള്ളത്.

സോഷ്യൽ മീഡിയയിലും പൊതുവേദികളിലും വളരെ സജീവമാണ് ഇപ്പോൾ ഭാമ. വിവാഹത്തിനുശേഷം സിനിമ തിരക്കുകളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് താരമിപ്പോള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW