Tuesday, March 17, 2026 Last Updated 2 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 07 Apr 2025 01.58 PM

വെള്ളാപ്പള്ളിയുടെ പരാമര്‍ശം സംഘപരിവാര്‍ ആരോപണം കടമെടുത്തത് ; മലപ്പുറം പരാമര്‍ശത്തില്‍ 'സിറാജ്'

uploads/news/2025/04/774575/vellappally-nateasan.gif

കോഴിക്കോട്: പ്രതികള്‍ മുസ്ലിംകളെങ്കില്‍ ഭീകരവിരുദ്ധ നിയമം ചുമത്തി കല്‍ത്തുറുങ്കിലടക്കുകയും അമുസ്ലിംകളെങ്കില്‍ കണ്ണടയ്ക്കുകയും ചെയ്യുന്ന പോലീസ് സമീപനം വെള്ളാപ്പള്ളിയുടെ കാര്യത്തില്‍ ആവര്‍ത്തിക്കരുതെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും സമസ്ത എ പി വിഭാഗത്തിന്റെ മുഖപത്രമാണ് സിറാജ്്. മലപ്പുറം ജില്ലയെ കുറിച്ച് വിദ്വേഷ പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് സിറാജ് വെള്ളാപ്പള്ളി നടേശനെതിരെ രംഗത്ത് വന്നത്്. വെള്ളാപ്പള്ളി പങ്കെടുക്കുന്ന പരിപാടി മന്ത്രിമാര്‍ ബഹിഷ്‌ക്കരിക്കണമെന്നും ആവശ്യപ്പെട്ടു.

മലപ്പുറം പ്രത്യേക രാജ്യമെന്ന രീതിയിലാണ് പരിഗണിക്കപ്പെടുന്നതെന്നും സമുദായ അംഗങ്ങള്‍ വായു ശ്വസിക്കാന്‍ പോലും കഴിയാതെ ഭയന്നാണ് കഴിയുന്നതെന്നും കഴിഞ്ഞദിവസം വെള്ളാപ്പള്ളി പറഞ്ഞിരുന്നു. എന്നാല്‍ വെള്ളാപ്പള്ളിയുടെ ഈ വാക്കുകള്‍ മുസ്ലിംകള്‍ തീവ്രവാദികളും പരമത വിദ്വേഷികളുമാണെന്ന സംഘ്പരിവാര്‍ ആരോപണങ്ങളില്‍ നിന്നു കടമെടുത്തതാണെന്നും പത്രം പറയുന്നു. 1969ല്‍ മലപ്പുറം രൂപീകരിച്ച കാലത്ത് ജില്ലാ രൂപവത്കരണത്തിന് എതിരേ സംഘപരിവാര്‍ അനേകം ആരോപണങ്ങള്‍ നടത്തിയിരുന്നു.

മലപ്പുറം ജില്ല രൂപവത്കൃതമായാല്‍ അതൊരു കൊച്ചു പാകിസ്താനായി മാറും. അമുസ്ലിംകളെ മതപരിവര്‍ത്തനം നടത്തി മുസ്ലിംകളാക്കുന്ന സ്ഥാപനം നടത്തി വരുന്നുണ്ട് മലപ്പുറത്തെ പൊന്നാനിയില്‍. ജില്ല രൂപവത്കൃതമായാല്‍ പാക് തീവ്രവാദികളുമായി മലപ്പുറത്തെ മുസ്ലിംകള്‍ ബന്ധം സ്ഥാപിക്കു'മെന്നായിരുന്നു പ്രചരിപ്പിച്ചിരുന്നത്. അഞ്ചര പതിറ്റാണ്ടായി കേട്ടുവരുന്നതും കേരളീയ സമൂഹം ചവച്ചുതുപ്പിയതുമായ ആരോപണങ്ങളുടെ ആവര്‍ത്തനമാണ് എസ് എന്‍ ഡി പി യോഗം നേതാവും നടത്തിയതെന്നും പറഞ്ഞു.

ഇ എം എസും കെ ദാമോദരനും പ്രസിദ്ധ കവികളും സാഹിത്യകാരന്മാരുമായ വള്ളത്തോളും ഇടശ്ശേരിയും പൂന്താനവും ഉറൂബും പിറന്ന നാടാണ് മലപ്പുറമെന്നും പറയുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സധീരം പോരാടി രക്തസാക്ഷിത്വം വരിച്ച ദേശസ്നേഹികളുടെ നാട് കൂടിയാണിതെന്നും എന്നാല്‍ ദേശീയ സമരത്തെ ഒറ്റുകൊടുത്തു വെള്ളിക്കാശ് വാങ്ങിയ സംഘ്പരിവാറുകാര്‍ക്കും വെള്ളാപ്പള്ളിയെ പോലുളള സഹയാത്രികര്‍ക്കും മലപ്പുറം കണ്ണിലെ കരടായില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നും പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW