Thursday, March 12, 2026 Last Updated 54 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 07 Apr 2025 01.23 PM

ഓപ്പറേഷന്റെ മരവിപ്പില്‍ കണ്ട ആ കുഞ്ഞുമുഖം, ഒരു അമ്മ എന്ന നിലയില്‍ സന്തോഷവും അഭിമാനവും; മകന്റെ ജീവിതത്തിലെ ബിഗ് ഡേയെക്കുറിച്ച് മഞ്ജു പത്രോസ്

manju-pathrose
photo-www.instagram.com/manju_sunichen/

ടെലിവിഷനിലും ബി​ഗ് സ്ക്രീനിലും സാന്നിധ്യം അറിയിച്ച മഞ്ജു പത്രോസ് പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. ടെലിവിഷനിലൂടെയാണ് മഞ്ജു പത്രോസ് കൂടുതൽ ജനപ്രീതി നേടിയത്. വെറുതെ അല്ല ഭാര്യ എന്ന ഷോയിലാണ് ആദ്യം മഞ്ജുവിനെ പ്രേക്ഷകർ ശ്രദ്ധിക്കുന്നത്. പിന്നാലെ അഭിനയിക്കാനുള്ള അവസരങ്ങൾ ലഭിച്ചു. ബി​ഗ് ബോസിലും പങ്കെടുത്തു. ഇക്കാലയളവിനിടെ മഞ്ജു പത്രോസിന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ പ്രേക്ഷകർ കണ്ടതാണ്. തന്റെ സന്തോഷങ്ങളെക്കുറിച്ചും വിഷമങ്ങളെക്കുറിച്ചും മഞ്ജു പത്രോസ് തുറന്ന് സംസാരിച്ചിട്ടുണ്ട്. മകൻ ബെർണാഡ് ആണ് മഞ്ജു പത്രോസിന്റെ എല്ലാം. മകനെക്കുറിച്ച് മിക്കപ്പോഴും വെെകാരികമായാണ് മഞ്ജു പത്രോസ് സംസാരിക്കാറുള്ളത്.

ഇപ്പോഴിതാ മകനെക്കുറിച്ച് മഞ്ജു പത്രോസ് പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. മകൻ സ്കൂൾ കാലഘട്ടം പൂർത്തിയാക്കിയതിന്റെ സന്തോഷമാണ് മഞ്ജു പത്രോസ് പങ്കുവെച്ചത്. '14 വർഷത്തെ സ്കൂൾ ജീവിതം അവസാനിപ്പിച്ച് എന്റെ ബെർണാച്ചൻ പുറത്തേക്ക്. ഒരു അമ്മ എന്ന നിലയിൽ സന്തോഷവും അഭിമാനവും. ഓപ്പറേഷന്റെ മരവിപ്പിൽ കണ്ട നനഞ്ഞ കുഞ്ഞുമുഖം.... ലവ് യു ബെർണാച്ചു' എന്നാണ് മഞ്ജു പത്രോസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. മകനൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.

മകനെക്കുറിച്ച് കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലും മഞ്ജു പത്രോസ് സംസാരിച്ചിരുന്നു. മകനോട് തുറന്ന് സംസാരിക്കുന്ന ആളാണ് താനെന്നും പ്രായത്തിന്റെ മാറ്റങ്ങളും ഹോർമോൺ മാറ്റങ്ങളും പറഞ്ഞ് മനസിലാക്കാറുണ്ടെന്നും മഞ്ജു പത്രോസ് വ്യക്തമാക്കി. മകനോട് സെക്ഷ്വാലിറ്റിയെക്കുറിച്ച് തുറന്ന് സംസാരിച്ചതിനെക്കുറിച്ചും കഴിഞ്ഞ ദിവസം മഞ്ജു പത്രോസ് പങ്കുവെച്ചു. അങ്ങനെയെന്തെങ്കിലും മാറ്റമുണ്ടെങ്കിൽ മക്കളെ പറഞ്ഞ് മനസിലാക്കണം. എൽജിബിടിക്യു വിഭാ​ഗത്തെ മാറ്റി നിർത്തുന്നത് ശരിയല്ലെന്നും മഞ്ജു പത്രോസ് ചൂണ്ടിക്കാട്ടി. മകൻ കഴിഞ്ഞാൽ തന്റെ മാതാപിതാക്കളെക്കുറിച്ചാണ് മഞ്ജു പത്രോസ് എപ്പോഴും സംസാരിക്കാറുള്ളത്. അച്ഛന്റെയും അമ്മയുടെയും പിന്തുണ ഇല്ലായിരുന്നെങ്കിൽ തനിക്കൊന്നും ആകാൻ കഴിയില്ലായിരുന്നെന്നാണ് മഞ്ജു പത്രോസ് പറയുന്നത്.

കുട്ടിക്കാലം മുതൽ അവർ നൽകിയ സ്നേഹത്തെക്കുറിച്ചും നടി സംസാരിച്ചു. അച്ഛന്റെയും അമ്മയുടെയും കണ്ണിൽ എപ്പോഴും ഏറ്റവും നല്ല നടി ഞാനാണ്. എന്റെ വർക്കുകൾ മുടങ്ങാതെ കാണും. അവരെ പോലെ ആർക്കും തന്നെ സ്നേ​ഹിക്കാനാകില്ലെന്നും മഞ്ജു പത്രോസ് വ്യക്തമാക്കി. ചെറുതും വലുതുമായ റോളുകൾ‍ സിനിമകളിൽ മഞ്ജു പത്രോസ് ചെയ്യുന്നുണ്ട്. അളിയൻസ് എന്ന സിറ്റ്കോം ടെലിവിഷനിൽ മഞ്ജു പത്രോസിന് ഏറെ ജനപ്രീതി നൽകി. മഞ്ജു പത്രോസിന്റെ പുതിയ കഥാപാത്രങ്ങൾ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW