-->
നാഷണല്‍ ക്രഷായി ഇന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നില്‍ക്കുന്ന താരമാണ് രാശ്മിക മന്ദാന. ഇന്ത്യന്‍ സിനിമാ ലോകത്ത് ഏറ്റവും താരമൂല്യമുള്ള താരം അനവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. താരത്തിന്റെ അഭിനയമികവ് മാത്രമല്ല സൗന്ദര്യവും ബോഡി ഫിറ്റ്നെസ്സുമൊക്കെ ആരെയും ആകര്‍ഷിക്കുന്നതാണ്. തെന്നിന്ത്യൻ സിനിമാ രംഗത്ത് നിന്നും ബോളിവുഡിലേക്ക് കടന്ന് ശ്രദ്ധേയ സാന്നിധ്യമായി മാറിയിരിക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ സിനിമ സല്‍മാനൊപ്പമുള്ള ‘സിക്കന്ദറാണ്’.
തെലുങ്കിലും തമിഴിലും ഹിറ്റ് സിനിമകളില്‍ നായികയായി നാഷണല്‍ ക്രഷായി മാറിയ രശ്മിക 29 വയസ്സിലേക്ക് കടന്നിരിക്കുകയാണ്. താരം തന്റെ ജന്മദിനം സലാലയിലാണ് ആഘോഷിക്കുന്നതെന്ന് മുന്‍പുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ താരം പങ്കിട്ടിരുന്നു. സൂര്യപ്രകാശത്തിന്റെയും പുഞ്ചിരിയുടെയും നാട്ടിലാണ് താനെന്നും താരം കുറിച്ചിരുന്നു.
ഇപ്പോഴിതാ ബര്‍ത്ത്ഡേ സെലിബ്രേഷനില്‍ നിന്നുള്ള ക്യൂട്ട് വീഡിയോ പങ്കിട്ടിരിക്കുകയാണ് താരം. വീഡിയോയില്‍ കാഷ്വല്‍ സ്ലീവ്ലെസ്സ് ഫ്രോക്ക് ധരിച്ച രാശ്മിക, ‘‘ഹാപ്പി ബര്‍ത്ത്ഡേ ടു രഷി, ഹാപ്പി ബര്‍ത്ത്ഡേ ടു രഷി...’’ എന്ന് പറയുന്ന താരത്തിനെ കാണാം. ‘‘05/04/2025.
പ്രിയപ്പെട്ട ഡയറി...
ഞാൻ എവിടെ നിന്ന് തുടങ്ങണം...ഒരു ഉദ്ധരണിയോടെ ഞാൻ തുടങ്ങട്ടെ-
ഒരു നേട്ടവും ചെറുതല്ല, അതിനാൽ ഓരോ ചെറിയ വിജയങ്ങളും ആഘോഷിക്കൂ..
നിങ്ങൾ ഒരു വയസ്സ് പ്രായമായി - ആഘോഷിക്കൂ,
നിങ്ങൾക്ക് ഒരു ചെറിയ പോക്കറ്റ് മണി ലഭിച്ചു - ആഘോഷിക്കൂ,
നിങ്ങൾ വിവാഹിതരായി - ആഘോഷിക്കൂ,
ഒരു പരിക്കിന് ശേഷം വീണ്ടും ഓടാൻ ഡോക്ടർ നിങ്ങൾക്ക് ഒരു ക്ലിയറൻസ് നൽകുന്നു - ആഘോഷിക്കൂ, (ഇത് സംഭവിക്കാൻ എനിക്ക് കാത്തിരിക്കാനാവില്ലെങ്കിലും)
നീ പരീക്ഷ എഴുതി വിജയിച്ചു - ആഘോഷിക്കൂ...
എല്ലാം ആഘോഷിക്കൂ - ഓരോ ചെറിയ വിജയങ്ങളും.. കാരണം ഒന്നും ചെറുതല്ല...
ഇന്ന് ഞാൻ ഉണർന്നു. വ്യായാമം ചെയ്തു. (നല്ല ഒരു വേഗത്തിലുള്ള ലെഗ് വർക്ക്ഔട്ട് ചെയ്തു)അനന്തര സലാല പയ്യന്മാർ എന്നെ അത്ഭുതപ്പെടുത്തിയ ഒരു ബ്രേക്ക്കി ഉണ്ടായിരുന്നു...ഞാൻ പാസായ ഒരു മസാജിൽ പങ്കെടുത്തു...ഉണർന്നപ്പോൾ എന്റെ മുറിയിലേക്ക് വന്ന് കഴിയുന്നത്ര മെസ്സേജുകൾക്ക് മറുപടി നൽകി...എല്ലാ സ്നേഹവും തോന്നി...എനിക്ക് വീണ്ടും ഒരു സർപ്രൈസ് ഡിന്നർ പ്ലാൻ ചെയ്തു...പിന്നെ ഉറങ്ങാൻ പോയി...എത്ര നല്ല ദിവസമായിരുന്നു അത്....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് രാശ്മിക വീഡിയോ പങ്കിട്ടിരിക്കുന്നത്.
പോസ്റ്റിനു താഴെ ആരാധകരും സഹതാരങ്ങളുമടക്കം ആശംസാ കമന്റുകള്‍ കൊണ്ട് നിറയ്ക്കന്നുണ്ട്. തൊട്ടതെല്ലാം ഹിറ്റാകുന്ന താരത്തിന്റെ വീഡിയോ ഏറ്റെടുക്കുകയാണ് ആരാധകര്‍.