Friday, March 20, 2026 Last Updated 21 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 05 Apr 2025 03.00 PM

വഖഫ് നിയമ ഭേദഗതി ബില്ലിന് ശേഷം സംഘപരിവാറിന്റെ അടുത്ത ലക്ഷ്യം കത്തോലിക്കാ സഭ; മുഖ്യമന്ത്രി

waqf act, chief minister

വഖഫ് നിയമ ഭേദഗതി ബില്ലിന് ശേഷം സംഘപരിവാറിന്റെ അടുത്ത ഉന്നം കത്തോലിക്ക സഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓര്‍ഗനൈസറിലെ ലേഖനത്തില്‍ നിന്നും മനസിലാക്കേണ്ടത് അതാണ്.സഭയുടെ സ്വത്തിനെക്കുറിച്ച് അനവസരത്തിലുള്ള അനാവശ്യ പരാമര്‍ശം നടത്തി. വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ചെങ്കിലും പുറത്തുവന്നത് ആര്‍എസ്എസിന്റെ മനസിലിരിപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

മുസ്ലിം ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന വഖഫ് നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയതിനു ശേഷം കതോലിക്കാ സഭയെ ഉന്നംവെച്ചു നീങ്ങുകയാണു സംഘപരിവാര്‍ എന്നാണ് ആര്‍എസ്എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറിലെ ലേഖനത്തില്‍ നിന്നും മനസ്സിലാക്കേണ്ടത്.

സഭയുടെ സ്വത്തിനെക്കുറിച്ച് അനവസരത്തിലുള്ള അനാവശ്യ പരാമര്‍ശം ചില വിപല്‍ സൂചനകളാണു തരുന്നത്. ഓര്‍ഗനൈസര്‍ വെബ്സൈറ്റില്‍ നിന്ന് ആ ലേഖനം പിന്‍വലിച്ചുവെങ്കിലും അതിലൂടെ പുറത്തുവന്നിട്ടുള്ളത് ആര്‍എസ്എസിന്റെ യഥാര്‍ത്ഥ മനസിലിരിപ്പാണ്. സംഘപരിവാര്‍ മുന്നോട്ടു വെക്കുന്ന ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ അത്യന്തം തീവ്രമായ അപരമത വിരോധമാണ് ആ ലേഖനത്തില്‍ കാണാന്‍ കഴിയുന്നത്.

Ads by Google
Ads by Google
TRENDING NOW