-->
ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിനിടയില്‍ പരിഗണിക്കപ്പെട്ട് ഏറ്റവും സുപ്രധാന ബില്ലിന്റെ ചര്‍ച്ചയില്‍ നിന്നും വിട്ടു നിന്ന് വയനാട് എംപി പ്രിയങ്കഗാന്ധി. വഖഫ് ബില്ലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് വിപ്പ് നല്‍കിയിട്ടും അതിനെയൊന്നും പരിഗണനയില്‍ എടുക്കാതെ ബില്ലിന്റെ ഒരു ഘട്ടത്തില്‍ പോലും ലോക്‌സഭയില്‍ എത്താന്‍ പ്രിയങ്കാഗാന്ധി തയ്യാറാകാതിരുന്നത് വലിയ ചര്‍ച്ചയാകുന്നു.
വിഷയത്തില്‍ കോണ്‍ഗ്രസും ഇതുവരെ പ്രതികരിച്ചിട്ടില്ല. മുഴുവന്‍ എംപിമാരും സഭയില്‍ ഉണ്ടാകണമെന്നായിരുന്നു കോണ്‍ഗ്രസ് എംഎല്‍എ മാര്‍ക്ക് വിപ്പ് നല്‍കിയിരുന്നത്. എന്നാല്‍ പ്രിയങ്ക ഈ നിര്‍ദേശത്തെ ഗൗരവത്തില്‍ എടുത്തില്ല എന്നാണ് ആരോപണം. വഖഫ് ബില്ലിന്റെ ചര്‍ച്ചയില്‍ രാഹുല്‍ തുടക്കത്തില്‍ സഭയില്‍ ഇല്ലായിരുന്നെങ്കിലും പിന്നീട് വന്നു ചേര്‍ന്നിരുന്നു. ഉച്ചയ്ക്ക് തുടങ്ങിയ ബില്‍ ചര്‍ച്ച 11 മണിക്കൂര്‍ നീണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ബില്‍ പാസ്സാക്കപ്പെട്ടത്. ഇന്‍ഡ്യാസഖ്യത്തില്‍ പെട്ട സിപിഐഎം അംഗങ്ങള്‍ പോലും ബില്‍ അവതരണത്തിന് സഭയില്‍ ഉണ്ടായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ മധുരയില്‍ ആയിരുന്ന ഇവര്‍ മടങ്ങിയെത്തി ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കാളിയായിരുന്നു.
കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരുടെ വിമര്‍ശനത്തിന് കേന്ദ്രമന്ത്രിമാരായ സുരേഷ്‌ഗോപിയും ജോര്‍ജ്ജുകുര്യനും മറുപടി നല്‍കി. കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരണ്‍ റിജുജുവും പ്രതിപക്ഷ എംപിമാര്‍ക്ക് മറുപടി നല്‍കാന്‍ എത്തിയിരുന്നു. ബില്‍ മുസ്സീംവിരുദ്ധമോ ന്യൂനപക്ഷ വിരുദ്ധമോ അല്ലെന്ന് ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജ്ജ്ജു ആവര്‍ത്തിച്ചു. പ്രതിപക്ഷത്തിന്റെ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നെങ്കിലും തീപാറിയ തര്‍ക്കത്തിനും വാക്‌പോരിനും ശേഷം പുലര്‍ച്ചെ 2 മണിയോടെയാണ് ബില്ല പാസ്സാക്കിയത്.
283 പേരാണ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. 232 എംപിമാര്‍ വിയോജിപ്പും രേഖപ്പെടുത്തി. പ്രിയങ്കയുടെ മാതാവും കോണ്‍ഗ്രസ് കാരിയുമായ സോണിയാഗ അതേ സമയം വഖഫ് നിയമ ഭേദഗതി ബില്ലിലെ കോണ്‍ഗ്രസ് നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി. ബില്ല് അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഭരണഘടന ലംഘനമാണ് നടന്നത്. ബിജെപിയുടെ ധ്രുവീകരണ അജണ്ടയാണ് ബില്ലിന് പിന്നിലെന്നും സോണിയ ഗാന്ധി പറഞ്ഞു. ഇന്ന് രാജ്യസഭയിലും ബില്‍ അവതരിപ്പിച്ച് പാസാക്കും. അസാന്നിദ്ധ്യത്തില്‍ പ്രിയങ്ക വിശദീകരണം നല്‍കിയോ എന്ന് വ്യക്തമല്ല.