Friday, March 13, 2026 Last Updated 15 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 05 Apr 2025 11.50 AM

‘പാപ്പാ കെഹ്തെ ഹെ...’ അച്ഛന്റെ കാര്‍ റേസിംഗ് ക്രേസ് മകനിലേക്ക്; അജിത്തിന്റെ മകന്‍ ആദ്വിക് അച്ഛനൊപ്പം കാര്‍ റേസിംഗ് പരിശീലനത്തില്‍; വീഡിയോയുമായി ശാലിനി

uploads/news/2025/04/774204/Untitled-02.jpg
Shalini Ajithkumar and Aadvik (Image Source: Instagram)

മലയാളികളുടെ മനസ്സില്‍ അന്നുമിന്നും ബേബിയായി നിലനില്‍ക്കുന്ന താരമാണ് ബേബി ശാലിനി. തന്റെ ക്യൂട്ട്നെസ്സ് കൊണ്ടും ചെറുപ്രായത്തിലെ അഭിനയ മികവു കൊണ്ടും തെന്നിന്ത്യന്‍ പ്രേക്ഷകരുടെ മനസ്സില്‍ ത​ന്റേതായ ഒരിടം നേടാന്‍ ബേബി ശാലിനിക്ക് കഴിഞ്ഞിരുന്നു. ബാലതാരമായി ബിഗ് സ്ക്രീനിലെത്തിയ താരം പിന്നീട് നായിക വേഷത്തിലും തിളങ്ങി. അക്കാലത്തെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളുടെയും നായികയായി ശാലിനി തിളങ്ങിയിട്ടുണ്ട്.
തമിഴകത്തിന്റെ സ്വന്തം സൂപ്പര്‍സ്റ്റാര്‍ അജിത്തിനെ പ്രണയത്തിലൂടെ വിവാഹം ചെയ്ത ശാലിനി പിന്നീട് ഫുള്‍ ടൈം കുടുംബിനിയായി. മക്കളുടെയും അജിത്തിന്റെയും കാര്യങ്ങള്‍ നോക്കി സന്തുഷ്ടജീവിതം നയിക്കുകയാണ് താരം. മിക്കപ്പോഴും അജിത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ കാണുന്നതും അറിയുന്നതും ശാലിനിയുടെ ​സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയാണ്. അജിത്തിന്റെ കാര്‍ റേസിംഗ് കമ്പം ആരാധകര്‍ക്ക് അറിയുന്നതാണെങ്കിലും അതിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ കൂടുതല്‍ പങ്കിടാറുള്ളത് ശാലിനിയാണ്.
അന്താരാഷ്ട്ര കാര്‍ റേസിംഗിലെ അഭിനിവേശത്തിന് പേരു കേട്ട അജിത്തിന്റെ കാര്‍ റേസിംഗ് വീഡിയോകള്‍ ശാലിനി പങ്കിടുകയും താരത്തിന്റെ വിജയങ്ങള്‍ക്ക് പിന്‍ബലമായി നില്‍ക്കുകയും ചെയ്യാറുണ്ട് ശാലിനി.
ഇപ്പോഴിതാ അജിത്തിന്റെ മകന്‍ ആദ്വികിന്റെ കാര്‍ റേസിംഗ് വീഡിയോ പങ്കിട്ടിരിക്കുകയാണ് അമ്മ ശാലിനി. അച്ഛന്‍ അജിത്തിനൊപ്പമാണ് മകന്‍ ആദ്വികിന്റെ കാര്‍ റേസിംഗ്. ‘‘ഏറ്റവും നല്ല അച്ഛനൊപ്പമുള്ള വേഗതയേറിയ കാറുകളും വേഗതയേറിയ ഓർമ്മകളും...’’ എന്ന ക്യാപ്ഷനൊപ്പമാണ് ആദ്വിക് ആത്മവിശ്വാസത്തോടെ അച്ഛനൊപ്പം ഒരു റേസ് കാർ ഓടിക്കുന്ന വീഡിയോ ശാലിനി പങ്കുവച്ചിരിക്കുന്നത്. ‘പാപ്പാ കെഹ്തെ ഹേ...’ എന്ന സൂപ്പര്‍ഹിറ്റ് ബോളിവുഡ് ഗാനം ബാക്ക്​‍ഗ്രൗണ്ടില്‍ നല്‍കിയാണ് ശാലിനി വീഡിയോ പങ്കുവച്ചത്. വളരെ മികച്ച രീതിയില്‍ നിയന്ത്രണത്തോടെ തന്നെയായിരുന്നു ആദ്വികിന്റെ റേസിംഗ്. സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ ഈ വീഡിയോ ഏറ്റെടുക്കുകയാണ് ആരാധകര്‍.
അടുത്തിടെ അജിത്ത് ചെന്നൈയില്‍ കുടുംബത്തോടൊപ്പം ഒരു സ്വകാര്യ റേസ് ട്രാക്ക് സന്ദർശിച്ചിരുന്നു. ഈ സമയത്താണ് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആദ്വിക് റേസ് കാർ ഓടിച്ചത്. ഇതു കാണാന്‍ ശാലിനിയും അവിടെ എത്തിയിരുന്നു.
നിരവധി കമന്റുകളും ആരാധകര്‍ വീഡിയോയുടെ താഴെ കുറിക്കുന്നുണ്ട്. ഫുട്ബോളില്‍ ഇതിനകം താല്‍പ്പര്യം കാണിക്കുന്ന ആദ്വിക് ഗൗരവമായി കാർ റേസിംഗ് ഒപ്പം കൂട്ടുമോ എന്നതടക്കമാണ് ആരാധകരുടെ ചോദ്യം.
ദുബായിലും ഇറ്റലിയിലും നടന്ന കാർ റേസിംഗ് മത്സരങ്ങളില്‍ പങ്കെടുത്തിരുന്ന അജിത്തിന് അടുത്തിടെ ദുബായിയില്‍ മൂന്നാം സ്ഥാനം നേടിയിരുന്നു. അതിന്റെ വീഡിയോയും വിജയിച്ച ശേഷം ശാലിനിക്ക് നന്ദി പറയുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വളരെ അഭിമാനത്തോടെ അജിത്തിന്റെ വിജയം ആസ്വദിക്കുന്ന ശാലിനിയെ വീഡിയോയില്‍ കാണാമായിരുന്നു.

Ads by Google
Saturday 05 Apr 2025 11.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW