-->
നടി ഐമ റോസ്മിൻ സെബാസ്റ്റ്യന്‍ അമ്മയായി. ഐമയ്ക്ക് ഒരു പെൺകുഞ്ഞ് പിറന്ന വിശേഷം ഭർത്താവായ കെവിൻ പോൾ ആണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. എലീനർ എന്നാണ് മകൾക്ക് ഐമയും കെവിനും പേരു നൽകിയത്.
‘ഒൻപത് മാസം അവൾ ഒരു മിസ്റ്ററിയായിരുന്നു. ഒരു ഹൃദയമിടിപ്പ്, സൗമ്യമായൊരു ചവിട്ട്, ഇരുട്ടിൽ രൂപം കൊള്ളുന്ന ഒരു സ്വപ്നം. ഇന്ന്, ആ സ്വപ്നം അവളുടെ കണ്ണുകൾ തുറന്നു, ഞങ്ങളെ നോക്കി. എന്റെ ലോകം ഇതാ!ഒരു നിമിഷം കൊണ്ട്, ലോകം പുതിയതായി തോന്നുന്നു; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു . ഒരു ജീവിതകാലത്തെ കഥയിലേക്ക് സ്വാഗതം, എലീനർ,’ എന്നാണ് കെവിൻ കുറിച്ചത്.
നിവിൻ പോളി നായകനായ 'ജേക്കബിന്റെ സ്വര്‍ഗരാജ്യം' എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ സ്ഥാനം പിടിച്ച നടിയാണ് ഐമ സെബാസ്റ്റ്യന്‍. ദുബായിലാണ് ഐമ ഇപ്പോൾ താമസിക്കുന്നത്. മോഹൻലാൽ നായകനായി എത്തിയ 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' എന്ന സിനിമയുടെ നിര്‍മ്മാതാവായ സോഫിയ പോളിന്റെ മകൻ കെവിനാണ് ഐമയുടെ ജീവിതപങ്കാളി. 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' എന്ന ചിത്രത്തിൽ ഐമയും അഭിനയിച്ചിരുന്നു. മോഹൻലാലിന്റെയും മീനയുടെയും മകളായാണ് ചിത്രത്തിൽ ഐമ വേഷമിട്ടത്.