-->
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പ്രതിപക്ഷം നാടകം കളിക്കുന്നത് നിര്‍ത്തി കാര്യത്തിലേക്ക് കടന്നുവരണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഹാസത്തിന് മറുപടിയുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. എസ്‌ഐആറും ഡല്‍ഹിയിലെ വായു മലിനീകരണവും പോലെയുള്ള ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങള്‍ എങ്ങിനെ നാടകമാകുമെന്ന് പ്രിയങ്കാഗാന്ധി ചോദിച്ചു. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് തൊട്ടുമുമ്പായിട്ടാണ് പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി രംഗത്ത് വന്നത്.
തെരഞ്ഞെടുപ്പ് സാഹചര്യം, എസ്‌ഐആര്‍, മലിനീകരണം എന്നിവയെല്ലാം വലിയ വിഷയങ്ങളാണ്. അത് ചര്‍ച്ച ചെയ്യപ്പെടേണ്ടതില്ലെങ്കില്‍ പിന്നെന്തിനാണ് പാര്‍ലമെന്റ് ? ഇത് നാടകമല്ല. ഉയര്‍ത്തിക്കൊണ്ടു വരുന്ന വിഷയങ്ങള്‍ സംസാരിക്കുന്നത് നാടകമല്ല. ജനാധിപത്യ ചര്‍ച്ചകളില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പറയുന്നതെങ്ങിനെ നാടകമാകുമെന്നും ചോദിച്ചു.
ശൈത്യകാല സമ്മേളനത്തിന് മുമ്പായി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു നരേന്ദ്രമോദിയുടെ പരിഹാസം വന്നത്.ശൈത്യകാല സമ്മേളനം തീയേറ്റട്രിക്‌സുകള്‍ക്ക് ഉള്ള വേദിയല്ലെന്ന് പ്രതിപക്ഷത്തോട് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ ഔദ്യോഗിക ഉത്തരവാദിത്വം നിറവേറ്റാന്‍ വേണമെങ്കില്‍ ചില ടിപ്സുകള്‍ പറഞ്ഞുതരാമെന്നും മോദി പറഞ്ഞു. പ്രതിപക്ഷ എംപിമാര്‍ നയം മാറ്റണമെന്നും മുമ്പ് ചെയ്തിരുന്നത് പോലെ പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തരുതെന്നും പറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷമായി ഇതേ കളി തന്നെയാണ് പ്രതിപക്ഷം എടുക്കുന്നത്. അത് ജനങ്ങള്‍ സ്വീകരിക്കില്ല. അതുകൊണ്ടു തന്നെ അവര്‍ നയം മാറ്റണം. അതിന് ചില ടിപ്സുകള്‍ പറഞ്ഞുതരാമെന്നും മോദി പറഞ്ഞു.
പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ പാസ്സാക്കാനിരിക്കുന്നത് 14 ബില്ലുകളാണ്. എസ്‌ഐആറും ബിഎല്‍ഒ മാരുടെ ആത്മഹത്യയും ഡല്‍ഹിയിലെ ബോംബ് സ്‌ഫോടനവും അടക്കം പല കാര്യങ്ങളിലും വലിയ ചര്‍ച്ചകളും ആവശ്യമുണ്ട്. ഇത്തവണ വിന്റര്‍ സെഷന്‍ 15 സിറ്റിംഗേ ഉണ്ടാകൂ. എന്നാല്‍ പാര്‍ലമെന്റ് സിറ്റിംഗ് വെട്ടിക്കാറുച്ചത് ചര്‍ച്ചകളുടെ എണ്ണം കുറയ്ക്കാനാണെന്നാണ്.