Sunday, March 15, 2026 Last Updated 11 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Apr 2025 02.11 PM

‘‘ഓർക്കുക നിങ്ങൾ വാളോങ്ങുന്നത് രാജാവിനെയാണ്; ഒരു ജനതയുണ്ട് അദ്ദേഹത്തി​ന്റെ പിന്നില്‍;എന്തിനു പടയെടുത്തോ അത് കുരുക്കാകും...’’ മോഹന്‍ലാലിനെ പിന്തുണച്ച് അപ്പാനി ശരത്

uploads/news/2025/04/773371/Untitled-4.jpg
Appani Sharath supports mohanlal (Image Source: Instagram)

ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ റിലീസിനു മുന്‍പു തന്നെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചുവെങ്കിലും വന്‍ തോതിലുള്ള വിമര്‍ശനങ്ങളാണ് ചിത്രത്തിനെതിരെ ഉയര്‍ന്നു വരുന്നത്. ആഗോള തലത്തില്‍ 200 കോടി കളക്ഷന്‍ നേടിയെങ്കിലും ചിത്രത്തിലെ ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ വലിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തി.
അതിനു പിന്നാലെ തന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍ ഫെയ്സ്ബുക്ക് കുറിപ്പ് പങ്കിട്ടിരുന്നു. അതിനെ പിന്തുണച്ച് നടനും സംവിധായകനുമായ പൃഥ്വിരാജും നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂരും ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. താരരാജാവിനുണ്ടായ ഖേദ പ്രകടനത്തില്‍ ആരാധകരും മറ്റ് സെലിബ്രിറ്റികളും തങ്ങളുടെ സങ്കടം പ്രകടിപ്പിച്ചിരുന്നു. പല താരങ്ങളും മോഹന്‍ലാലിനെ പിന്തുണച്ച് സോഷ്യല്‍ മീഡിയ കുറിപ്പുകള്‍ പങ്കിടുന്നുണ്ട്.
ഇപ്പോഴിതാ എല്‍ 2 ‘എമ്പുരാൻ’ വിവാദങ്ങൾ കത്തുന്നതിനിടെ നായകൻ മോഹന്‍ലാലിനെ പിന്തുണച്ചു കൊണ്ട് സോഷ്യല്‍ മീഡിയ പോസ്റ്റിട്ടിരിക്കുകയാണ് അപ്പാനി ശരത്. സംശയം ഉള്ളവനാണ് കള്ളാ എന്ന വിളി കേള്‍ക്കുമ്പോള്‍ കൊള്ളുന്നതെന്നും വാളോങ്ങുന്നത് രാജാവിനെയാണെന്നും 46 വർഷങ്ങൾ കൊണ്ട് മലയാളത്തിന്റെ മനസ്സുകളിൽ ജാതി മത വർണ്ണ വർഗ ലിംഗ വ്യത്യാസമില്ലാതെ തന്റെ സിംഹാസനം ഉറപ്പിച്ച മഹാരാജാവിനെയാണെന്നും കുറിക്കുകയാണ് അപ്പാനി ശരത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പിൽ ചിത്രം കട്ടുകൾ നടത്തി റീ-സെൻസർ ചെയ്തതിനെയും ശരത് വിമർശിച്ചു.
‘‘തലയിൽ പൂടയുണ്ടോ എന്ന് സംശയം ഉള്ളവനാണ് ‘കള്ളാ’ എന്ന വിളി കേൾക്കുമ്പോ കൊള്ളുന്നത്. ഐ റിപ്പീറ്റ് കൊള്ളുന്നത് എന്നാണ് ഞാൻ പറഞ്ഞത് ‘നിങ്ങൾ കൊല്ലുന്നത്’ എന്നല്ല.
ഒരു മുള്ള് കൊണ്ടാൽ റോസാ ചെടി മുഴുവൻ അരിഞ്ഞു കളയണം എന്ന്‌ വാദിക്കാം. ഇന്ത്യൻ ശിക്ഷാ നിയമത്തിലും കോടതിയിലും ഭരണഘടനയിലും ഞങ്ങൾക്ക് വിശ്വാസം ഇല്ലാത്തത് കൊണ്ടാണ് ഞങ്ങൾ ഇങ്ങനെയൊക്കെ ചെയ്തതെന്നും വാദിക്കാം..
പക്ഷെ നിങ്ങൾ ചെയ്തതെല്ലാം ചരിത്ര വസ്തുതകളായി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
‘ബാലിയുടെ കഥ പറയുമ്പോൾ രാമൻ ജനിച്ചത് മുതൽ വിവരിക്കാത്തത് എന്തേ.?’ എന്ന് നിങ്ങൾ പറയുന്നത് ചെയ്ത തെറ്റ് മറച്ച് പിടിക്കാനുള്ള അടവായിട്ട് മാത്രേ എനിക്ക് തോന്നുന്നുള്ളു. കക്ഷി രാഷ്ട്രീയമന്യേ എല്ലാർക്കും അമ്പ് കൊണ്ട ഒരു കലാസൃഷ്ടിയിൽ നിങ്ങൾക്ക് മാത്രം നൊന്തു എങ്കിൽ നിങ്ങൾ തെറ്റ് ചെയ്തു എന്ന് തന്നെയാണ് അർത്ഥം. മായ്ച്ചു കളയാൻ ഉദ്ദേശിക്കുന്ന ഒരു ചരിത്രം പുതിയ തലമുറയിലേക്ക് എത്തരുത് എന്ന് തന്നെയാണ് ഉദ്ദേശം..
വിമർശിക്കാൻ എല്ലാവർക്കും അവകാശം ഉണ്ട്. പക്ഷെ കത്രിക വയ്ക്കാനും കത്തി വയ്ക്കാനും ഇല്ല തന്നെ. ഒരു കാര്യം മാത്രം നിങ്ങൾ ഓർക്കുക നിങ്ങൾ വാളോങ്ങുന്നത് രാജാവിനെയാണ്... 46 വർഷങ്ങൾ കൊണ്ട് മലയാളത്തിന്റെ മനസ്സുകളിൽ ജാതി മത വർണ്ണ വർഗ ലിംഗ വ്യത്യാസമില്ലാതെ തന്റെ സിംഹാസനം ഉറപ്പിച്ച മഹാരാജാവിനെ...അഭിനയത്തിന്റെ ചെങ്കോൽ ഏന്തുന്ന സാമ്രാട്ടിനെതിരെ...മലയാളികൾ സ്നേഹം കൊണ്ട് കിരീടം ചാർത്തിക്കൊടുത്ത ഒരേ ഒരു രാജാവിനെ...
കുറിച്ചു വച്ചോളൂ ഈ ജനതയുണ്ടാവും അദ്ദേഹത്തിന്റെ പിന്നിൽ.. നിങ്ങൾ എന്തിന് വേണ്ടി പടയെടുത്തോ അത് നിങ്ങളുടെ കഴുത്തിലെ കുരുക്കാവും.. കാരണം ഇവിടെ മതം കൊണ്ടല്ല മനുഷ്യരെ അളക്കുന്നത് സ്നേഹം കൊണ്ടാണ്...’’ എന്നാണ് അപ്പാനി ശരത് കുറിച്ചിരിക്കുന്നത്.

Ads by Google
Tuesday 01 Apr 2025 02.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW