Friday, March 13, 2026 Last Updated 35 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 31 Mar 2025 10.21 AM

ഗര്‍ഭം ധരിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്ന ഏത് സ്ത്രീയും ഇക്കാര്യങ്ങളില്‍ വളരെ ശ്രദ്ധ കൊടുക്കണം

tips

ഗര്‍ഭം ധരിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്ന ഏത് സ്ത്രീയും തങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ വേണ്ട കാര്യങ്ങളില്‍ വളരെ ശ്രദ്ധ കൊടുക്കണം. ഒരു കുഞ്ഞിനെ കൊതിയ്ക്കുന്ന നിരവധി സ്ത്രീകളാണ് ഇന്നുള്ളത്. കണക്കുകള്‍ അനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യയുടെ 10 മുതല്‍ 14 ശതമാനം വരെ സ്ത്രീകള്‍ക്കു വന്ധ്യത ബാധിക്കുന്നു. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരപ്രദേശങ്ങളില്‍ ഇത് കൂടുതലാണ്. ചില കാര്യങ്ങള്‍ നിങ്ങളുടെ നിയന്ത്രണത്തിനപ്പുറമായിരിക്കാം അല്ലെങ്കില്‍ വൈദ്യസഹായം ആവശ്യമായി വന്നേക്കാം. ജീവിതശൈലിയിലെ മാറ്റങ്ങള്‍ പ്രത്യുല്‍പാദനശേഷിയെ ഗുരുതരമായി ബാധിക്കാറുണ്ട്. ഫെര്‍ട്ടിലിറ്റി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളെ കുറിച്ച് കൂടുതല്‍ മനസിലാക്കാം.....

* വൈറ്റാമിനുകള്‍ കഴിക്കുക - പ്രസവത്തിനു മുന്‍പുള്ള വൈറ്റമിനുകള്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത മള്‍ട്ടിവൈറ്റമിന്‍ സപ്ലിമെന്റുകളാണ്, ഇത് ഗര്‍ഭധാരണത്തിന് മുന്‍പും ഗര്‍ഭാവസ്ഥയിലും ശരീരത്തിന് ആവശ്യമായ പ്രതിദിന വൈറ്റമിനുകളുടെ അളവ് നല്‍കുന്നു. പ്രത്യുത്പാദനക്ഷമത വര്‍ധിപ്പിക്കുന്ന രണ്ട് പോഷകങ്ങളാണ് ഫോളിക് ആസിഡും വൈറ്റമിന്‍ ഡിയും, അവയുടെ അളവ് വേണ്ടത്ര ശരീരത്തിനു കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുക.

* അണ്ഡോല്‍പാദനചക്രം ട്രാക്ക് ചെയ്യുക - അണ്ഡോത്പാദന സമയത്താണ് പ്രത്യുത്പാദനക്ഷമത ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തുന്നത്. അതിനാല്‍, ഗര്‍ഭിണിയാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതിന് ശരീരം എപ്പോഴാണ് അണ്ഡോല്‍പാദനം നടത്തുന്നതെന്ന് അറിയേണ്ടത് അത്യാവശ്യമാണ്. ഓവുലേഷന്‍ ട്രാക്കിംഗ് കിറ്റ് വഴി ചക്രം നിരീക്ഷിക്കുന്നതിലൂടെ, ഒരാള്‍ക്ക് അണ്ഡോല്‍പാദനം ട്രാക്ക് ചെയ്യാന്‍ കഴിയും.

* മിതമായ ശരീരഭാരം കാത്ത് സൂക്ഷിക്കുക - അമിതഭാരം അല്ലെങ്കില്‍ ഭാരക്കുറവ് ആര്‍ത്തവചക്രത്തെ ബാധിക്കുകയും, പ്രത്യേകിച്ച് അണ്ഡോല്‍പാദനത്തെ ബാധിക്കുകയും അതിലൂടെ പ്രത്യുല്‍പ്പാദനക്ഷമതയെ ബാധിക്കുകയും ചെയ്യും. അതിനാല്‍ ശരീരഭാരം മിതമാക്കുക.

* വ്യായാമം ചെയ്യുക - വ്യായാമത്തിന് പ്രത്യുത്പാദനക്ഷമത വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെ നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. മിതമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് സ്ത്രീകളുടെയും പുരുഷന്മാരുടെയും ഫെര്‍ട്ടിലിറ്റിയില്‍ നല്ല ഫലങ്ങള്‍ ഉണ്ടാക്കുന്നു. അമിതമായോ ദീര്‍ഘനേരമോ വ്യായാമം ചെയ്യരുത്.

* മദ്യപാനം, പുകവലി ഒഴിവാക്കുക - അമിതമായ മദ്യപാനം ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഗര്‍ഭിണിയാകാന്‍ ശ്രമിക്കുന്നവര്‍ മദ്യപാനം നിര്‍ത്തുക. മദ്യപാനം പോലെ തന്നെ പുകവലി ഫെര്‍ട്ടിലിറ്റിയെ വലിയ തോതില്‍ ബാധിക്കാറുണ്ട്. ഇത് അണ്ഡാശയത്തിലെ അണ്ഡങ്ങളുടെ എണ്ണം കുറയ്ക്കുകയും, അണ്ഡങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യുന്നു. പുരുഷന്മാരില്‍ ഇത് ബീജത്തിന്റെ എണ്ണം കുറയ്ക്കുകയും ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യുന്നു. പുകവലിക്കുകയാണെങ്കില്‍, ഗര്‍ഭിണിയാകാന്‍ ശ്രമിക്കുമ്പോള്‍ പുകവലി കുറയ്ക്കാനും, ക്രമേണ നിര്‍ത്താനും ശ്രമിക്കുക.

* കോഫി പരിമിതപ്പെടുത്തുക - പ്രതിദിനം 200 മില്ലിഗ്രാമില്‍ താഴെ കോഫി കുടിക്കുന്നത് ഗര്‍ഭം ധരിക്കാനുള്ള കഴിവിനെ ബാധിക്കുന്നതായി തോന്നുന്നില്ല. ഈ അളവ് ഒരു ദിവസം ഒന്നോ രണ്ടോ കപ്പ് കാപ്പിയാണ്. അതില്‍ കൂടുതല്‍ കോഫി കുടിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക.

* ഒമേഗ-3 ഫാറ്റി ആസിഡുകള്‍ കഴിക്കുക - പ്രത്യുത്പാദനശേഷിയെയും മൊത്തത്തിലുള്ള ആരോഗ്യവും വര്‍ധിപ്പിക്കുന്നതിന് എല്ലാ ദിവസവും ആരോഗ്യകരമായ കൊഴുപ്പുകള്‍ കഴിക്കുന്നത് പ്രധാനമാണ്. ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ഫെര്‍ട്ടിലിറ്റി വര്‍ധിപ്പിക്കുന്നതിന് സഹായകമാണ്. മത്സ്യം, വാല്‍നട്ട്, ചിയ വിത്തുകള്‍ തുടങ്ങിയ പല ഭക്ഷണങ്ങളിലും ഈ ആരോഗ്യകരമായ കൊഴുപ്പ് കാണാം.

* പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിക്കുക - ആന്റിഓക്സിഡന്റുകള്‍ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിര്‍ജ്ജീവമാക്കുവാന്‍ സഹായിക്കുന്നു, ഇത് ബീജത്തെയും അണ്ഡകോശങ്ങളെയും നശിപ്പിക്കും. ആന്റിഓക്സിഡന്റ് ഉപഭോഗം വര്‍ധിപ്പിക്കണമെങ്കില്‍ ഭക്ഷണത്തില്‍ കൂടുതല്‍ പഴങ്ങള്‍, പച്ചക്കറികള്‍, നട്‌സ്, ധാന്യങ്ങള്‍ എന്നിവ ചേര്‍ക്കുന്നത് പരിഗണിക്കുക.

Ads by Google
Ads by Google
LATEST NEWS
TRENDING NOW