Thursday, March 12, 2026 Last Updated 28 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 30 Mar 2025 04.41 PM

പങ്കാളികള്‍ തമ്മില്‍ ലൈംഗികബന്ധം പുലര്‍ത്തുമ്പോള്‍ ഇക്കാര്യത്തില്‍ വളരെയധികം ശ്രദ്ധിയ്ക്കണം

-infections

പങ്കാളികള്‍ തമ്മില്‍ ലൈംഗികബന്ധം പുലര്‍ത്തുമ്പോള്‍ വളരെധികം ശ്രദ്ധിയ്‌ക്കേണ്ട ഒരു കാര്യമാണ് ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളെ കുറിച്ചും അവ എങ്ങനെ തടയണം എന്നതിനെ കുറിച്ചും പങ്കാളികള്‍ക്ക് അവബോധം ഉണ്ടായിരിയ്ക്കണം. യോനി, മലദ്വാരം, വായ എന്നിവയിലൂടെയുള്ള ലൈംഗികബന്ധത്തിലൂടെയാണ് ലൈംഗിക രോഗങ്ങള്‍ (STI) പകരുന്നത്. ക്ലമിഡിയ, ഗൊണോറിയ, സിഫിലിസ് തുടങ്ങിയ ബാക്ടീരിയകളും വൈറസുകളായ ഹ്യൂമന്‍ പാപ്പിലോമ വൈറസ് (HPV), ഹെര്‍പ്‌സ് സിംപ്ലക്‌സ് വൈറസ് (HSV, HIV) ട്രൈക്കോമൊണാസ് വജൈനാലിസ് എന്ന പരാദങ്ങള്‍, ഫംഗസ് എന്നിവയാണ് രോഗത്തിന് കാരണമാകുന്നത്.....

ലൈംഗിക രോഗങ്ങളുടെ ലക്ഷണങ്ങളെ കുറിച്ച് കൂടുതല്‍ അറിയാം :

* വേദന നിറഞ്ഞ ലൈംഗികബന്ധം - ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ വേദന അനുഭവപ്പെടുന്നത് (dyspareunia) ക്ലാമിഡിയ പോലുള്ള ലൈംഗിക രോഗങ്ങള്‍ മൂലമോ അല്ലെങ്കില്‍ പെല്‍വിക് ഇന്‍ഫ്‌ലമേറ്ററി ഡിസീസ് മൂലമോ ആകാം.

* അസ്വാഭാവികമായ സ്രവങ്ങള്‍ - യോനി, ലിംഗം, മലദ്വാരം എന്നിവിടങ്ങളില്‍ നിന്നും അസാധാരണമായ മഞ്ഞ, പച്ച നിറങ്ങളില്‍ അസ്വാഭാവിക ഗന്ധത്തോടെയുള്ള സ്രവങ്ങള്‍, ഗൊണോറിയയുടെയോ ക്ലാമിഡിയയുടേയോ ലക്ഷണമാകാം.

* ചൊറിച്ചിലും അസ്വസ്ഥതയും - ജനനേന്ദ്രിയങ്ങളില്‍ തുടര്‍ച്ചയായ ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടെങ്കില്‍ അത് പേന്‍ (ഗുഹ്യരോമങ്ങളിലുണ്ടാകുന്ന പ്യൂബിക് ലൈസ്), ചര്‍മ രോഗമായ സ്‌കേബീസ് അല്ലെങ്കില്‍ ട്രൈക്കോ മോണിയാസിസ് ഇവ മൂലമാകാം.

* പനിയുടേതു പോലുള്ള ലക്ഷണങ്ങള്‍ - പനി, തൊണ്ടവേദന, ക്ഷീണം, ലിംഫ്‌നോഡിനു വീക്കം ഇതെല്ലാം ചില ലൈംഗികരോഗങ്ങളുടെ ലക്ഷണമാകാം. പ്രത്യേകിച്ച് സിഫിലിസ്, എച്ച്ഐവി തുടങ്ങിയ അണുബാധകളുടെ ആദ്യഘട്ടത്തില്‍ ഈ ലക്ഷണങ്ങള്‍ പ്രകടമാകും.

* മൂത്രമൊഴിക്കുമ്പോള്‍ പുകച്ചില്‍ - മൂത്രമൊഴിക്കുമ്പോള്‍ വേദനയും പുകച്ചിലും ഉണ്ടെങ്കില്‍ അത് ക്ലമിഡിയ, ഗൊണോറിയ, ട്രൈക്കോ മോണിയാസിസ് ഇവയുടെ ഏതിന്റെയെങ്കിലും ലക്ഷണമാകാം.

* വ്രണങ്ങളും മുഴകളും - ലൈംഗികാവയവങ്ങളിലോ മലദ്വാരത്തിലോ, വായിലോ വ്രണങ്ങളോ, കുമിളകളോ മുഴകളോ കാണപ്പെടുകയാണെങ്കില്‍ അത് ഹെര്‍പ്പസ്, സിഫിലിസ് (പറങ്കിപ്പുണ്ണ്) അല്ലെങ്കില്‍ ഹ്യൂമന്‍ പാപ്പിലോമ വൈറസിന്റെ ലക്ഷണമാകാം.

ലൈംഗികരോഗങ്ങള്‍ വരാതിരിയ്ക്കാനും അതിനെ തടയാനും എന്തൊക്കെ ചെയ്യാമെന്ന് നോക്കാം...

* പങ്കാളിയുമായി ആശയവിനിമയം നടത്താം - ലൈംഗികാരോഗ്യത്തെക്കുറിച്ചും ലൈംഗികതയിലൂടെ പകരുന്ന രോഗങ്ങളെക്കുറിച്ചും, രോഗം തടയാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും പങ്കാളിയോട് തുറന്ന് സംസാരിക്കാം.

* ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കാം - യോനി, മലദ്വാരം, വായ (oral sex) എന്നിവയിലൂടെയുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ എല്ലായ്‌പ്പോഴും ലാറ്റക്‌സ് ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുക. ഇത് ലൈംഗിബന്ധത്തിലൂടെ രോഗങ്ങള്‍ പകരുന്നതിനുള്ള സാധ്യത കുറയ്ക്കും.

* സ്വകാര്യവസ്തുക്കള്‍ പങ്കുവയ്ക്കാതിരിക്കാം - സൂചി, റേസര്‍, സെക്‌സ്‌ടോയ്‌സ് തുടങ്ങിയവ മതിയായി വൃത്തിയാക്കാതെ ആരുമായും പങ്കുവയ്ക്കരുത്.

* പതിവായ പരിശോധനകള്‍ - ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിയാനും ചികിത്സ തേടാനും കൃത്യമായ ഇടവേളകളില്‍ വൈദ്യപരിശോധന നടത്തുന്നതിലൂടെ സാധിക്കും. പ്രത്യേകിച്ച് ഒരാള്‍ക്ക് ഒന്നിലധികം പങ്കാളികള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ചെക്കപ്പ് നടത്തണം.

* വാക്‌സിന്‍ എടുക്കാം - എച്ച്പിവി, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ ചില രോഗങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാണ്. വാക്‌സിന്‍ എടുക്കുന്നത് ഇത്തരം അണുബാധകളെ തടയും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW