Saturday, March 14, 2026 Last Updated 19 Min 53 Sec ago English Edition
Todays E paper
Ads by Google
Sunday 30 Mar 2025 11.32 AM

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു, ചാറ്റും വോയ്‌സ് കോളുകളും സ്ഥിരമായി; യുവാവിന് നഷ്ടമായത് 3,15,000 രൂപ

facebook, chat, voice calls

തൃശൂര്‍; ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് കേസില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റിലായി. തൃശൂര്‍ ചാലക്കുടി സ്വദേശിയായ യുവാവിന്‍രെ അടുത്തുനിന്ന് പണം തട്ടിയ കേസിലാണ് അറസ്റ്റ്. ചന്ദ്രശേഖര്‍ എന്നയാളെയാണ് ഇരിങ്ങാലക്കുട സൈബര്‍ ക്രൈംപോലീസ് ഇന്‍സ്‌പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്.

കുവൈറ്റില്‍ ഷെഫായി ജോലി ചെയ്യുന്ന തൃശൂര്‍ ചാലക്കുടി കുന്നപ്പിള്ളി സ്വദേശിയായ മാടത്തറ വീട്ടില്‍ സന്ദീപുമായി ഫേസ് ബുക്കിലൂടെ 'നിമ്മി' എന്ന വ്യാജ പ്രൊഫൈലിലൂടെ പരിചയപ്പെട്ടു. തുടര്‍ന്ന് വാട്സാപ്പ് അക്കൗണ്ടുകള്‍ വഴി ചാറ്റും വോയ്സ് കോളുകളും ചെയ്തു ബന്ധം പുലര്‍ത്തിയശേഷം ബാങ്ക് ഉദ്യോഗസ്ഥയാണെന്നും ഹൈദരാബാദില്‍ ജോലി ചെയ്യുകയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. ജോലി സ്ഥിരപ്പെടുത്തുന്നതിനായി പണം ഡെപ്പോസിറ്റ് ചെയ്യുന്നതിനാണെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. മൂന്ന് ലക്ഷത്തി പതിനയ്യായിരം രൂപയാണ് 2023 നവംബര്‍ ആദ്യ വാരം മുതല്‍ 2024 ജനുവരി 31 വരെയുള്ള കാലയളവുകളില്‍ പലതവണകളായി വിവിധ അക്കൗണ്ടുകളിലേക്ക് അയച്ച് വാങ്ങി തട്ടിപ്പ് നടത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW