Saturday, March 21, 2026 Last Updated 40 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 28 Mar 2025 05.16 PM

ഹൈക്കോടതിയുടെ ഉത്തരവില്‍ പ്രതിപക്ഷം പൊളിഞ്ഞു; മന്ത്രി എം ബി രാജേഷ്‌

opposittion, m b rajesh

മാസപ്പടി കേസില്‍ ഹൈക്കോടതി മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളിയ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്.ഹൈക്കോടതിയുടെ ഉത്തരവില്‍ പ്രതിപക്ഷം പൊളിഞ്ഞെന്ന് മന്ത്രി എം ബി രാജേഷ്.ഇതുപോലുള്ള അപവാദങ്ങളാണ് പ്രതിപക്ഷം തുടര്‍ച്ചയായി ഉന്നയിക്കുന്നത്. ഒന്ന് തീരുമ്പോള്‍ അടുത്ത പ്രചാരണവുമായി വരുന്നു. എല്ലാം മാധ്യമങ്ങളില്‍ നിലനിര്‍ത്താന്‍ മാത്രമാണെന്നും കോടതിയില്‍ ഒന്നും നിലനില്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു.

സിപിഐഎമ്മിന് ആശ്വാസം എന്നാണ് മാധ്യമങ്ങളില്‍ എഴുതിക്കാണിക്കുന്നത്. എന്നാല്‍ പ്രതിപക്ഷം പൊളിഞ്ഞു എന്നാണ് മാധ്യമങ്ങള്‍ എഴുതി കാണിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളിയ ഹൈക്കോടതി മുഖ്യമന്ത്രിക്കെതിരെയും അന്വേഷണം വേണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. മാത്യു കുഴല്‍നാടനും ഗിരീഷ് ബാബുവും നല്‍കിയ ഹര്‍ജികളാണ് തള്ളിയത്. ജസ്റ്റിസ് കെ ബാബുവിന്റേതാണ് ഉത്തരവ്. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്‌സാലോജിക്കും കൊച്ചിയിലെ കരിമണല്‍ കമ്പനിയായി സി എം ആര്‍ എല്ലും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാട് വിജിലന്‍സ് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം.

അതേസമയം, കോടതിയില്‍ പറഞ്ഞതെല്ലാം തനിക്ക് ബോധപ്പെട്ട കാര്യങ്ങളാണെന്നും നിയമപോരാട്ടത്തില്‍ നിരാശ ഇല്ലെന്നും അഴിമതിക്കെതിരായ പോരാട്ടംതുടരുമെന്നും മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു. ഒരുപാട് അക്രമികളും അഴിമതിക്കാരും ബലാത്സംഗം ചെയ്തവരും തെളിവില്ലാത്തതിന്റെ പേരില്‍ കോടതി നടപടികളില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. എന്ന് കരുതി അവര്‍ ചെയ്ത കുറ്റകൃത്യം ഇല്ലാതാകുന്നില്ല. ഉത്തരവിന്റെ പൂര്‍ണ്ണരൂപം കിട്ടിയതിനുശേഷം സഹപ്രവര്‍ത്തകരുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. യുഡിഎഫിന് രാഷ്ട്രീയമായ തിരിച്ചടിയാണ് എന്ന് പറയാന്‍ ആവില്ലെന്നും കുഴല്‍നാടന്‍ പ്രതികരിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW