Friday, March 13, 2026 Last Updated 12 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 28 Mar 2025 02.30 PM

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് മെയ് യി​ലെന്ന് സൂചന ; വോട്ടര്‍പട്ടിക മെയ് 5 ന് മുമ്പ് പ്രസിദ്ധീകരിക്കാന്‍ നിര്‍ദേശം

uploads/news/2025/03/772611/election.gif

ന്യൂഡല്‍ഹി: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിലമ്പൂരില്‍ മെയ് മാസം തെരഞ്ഞെടുപ്പ് നടന്നേക്കുമെന്ന് സൂചന. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. മെയ് 5 ന് മുമ്പായി പരാതികള്‍ പരിഹരിച്ച അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാനാണ് നിര്‍ദ്ദേശം. നിലമ്പൂരിനൊപ്പം ആറ് ഇടങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങളാണ് തുടങ്ങിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുന്നണികളും നേരത്തേ തന്നെ ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. ജനുവരി 13 ന് എംഎല്‍എ സ്ഥാനം പി.വി. അന്‍വര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് എല്‍ഡിഎഫും യുഡിഎഫും പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. സിപിഐഎമ്മില്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ പ്രവര്‍ത്തനങ്ങളുടെ ചുമതല എം സ്വരാജിനാണ് നല്‍കിയിട്ടുള്ളത്.

യുഡിഎഫ് എ.പി. അനില്‍കുമാറിനെയാണ് പ്രചരണത്തിനുള്ള ഏകോപനം സംബന്ധിച്ച കാര്യങ്ങള്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഡിസിസി അധ്യക്ഷന്‍ വി എസ് ജോയിയുടെ നേതൃത്വത്തില്‍ വോട്ടുചേര്‍ക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ നേരത്തെ ആരംഭിച്ചിരുന്നു. മണ്ഡലത്തിലെ ഓരോ പഞ്ചായത്തുകളുടെ ചുമതലയും പ്രധാന നേതാക്കള്‍ക്ക് നല്‍കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ മുതിര്‍ന്ന നേതാക്കള്‍ ചുമതല ഏറ്റെടുക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW