-->
കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് നടന്‍ ഗോവിന്ദ് പദ്മസൂര്യയും നടി ഗോപിക അനിലും. യാത്രകള്‍ ഏറെയിഷ്ടപ്പെടുന്നവരാണ് ജിപി- ഗോപിക ദമ്പതികള്‍. യാത്രകളും കുടുംബത്തോടും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള ഗെറ്റ് റ്റുഗദറുകളുമായി ജീവിതം ആഘോഷമാക്കാന്‍ ഏറെയിഷ്ടമാണ് ഇരുവര്‍ക്കും.
ഉഷുവയ, അര്‍ജന്റീന, അന്റാര്‍ട്ടിക്ക തുടങ്ങിയ സ്ഥലങ്ങളിലെ യാത്ര ചിത്രങ്ങളും വീഡിയോയുമെല്ലാം ദമ്പതികള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ യാത്ര പൂര്‍ത്തിയാക്കി തിരികെ എത്തിയിരിക്കുകയാണ് താരങ്ങള്‍. നാട്ടിലേക്കുളള യാത്രയ്ക്കിടെ മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ച് നടന്‍ ഇന്ദ്രജിത്തിനെ കണ്ട സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ജിപി. താരത്തിനൊപ്പമുളള ചിത്രവുവും ജിപി പങ്കുവെച്ചിട്ടുണ്ട്.
‘അന്റാര്‍ട്ടിക്ക-ലാറ്റിന്‍ അമേരിക്ക ട്രിപ്പിനുശേഷം ആവേശത്തോടെയാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് എമ്പുരാനാണ്. മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ച് ഞങ്ങള്‍ ആരെയാണ് കണ്ടുമുട്ടിയതെന്ന് നോക്കൂ, ഞങ്ങളുടെ പ്രിയപ്പെട്ട ഗോവര്‍ദ്ധനെ. പതിനാറ് മണിക്കൂര്‍ വിമാനയാത്രയുടെ ക്ഷീണം ഞങ്ങളുടെ മുഖത്ത് പ്രതിഫലിക്കുന്നുണ്ടെങ്കിലും, ഈ ചിത്രം പോസ്റ്റ് ചെയ്യാതിരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. എമ്പുരാന്‍ ടീമിന് മുഴുവന്‍ ആശംസകള്‍ നേരുന്നു’ എന്നാണ് ചിത്രം പങ്കുവെച്ച് ജിപി കുറിച്ചത്.
എം. ജി. ശശി സംവിധാനം ചെയ്ത 'അടയാളങ്ങള്‍' എന്ന ചിത്രത്തിലൂടെയാണ് ഗോവിന്ദ് പത്മസൂര്യ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഡാഡികൂള്‍, ഐജി, വര്‍ഷം, പ്രേതം 2 എന്നിവയാണ് പ്രധാന സിനിമകള്‍. കീ എന്ന ചിത്രത്തിലൂടെ തമിഴിലും 'അല വൈകുണ്ഠപുരമുലു' എന്ന ചിത്രത്തിലൂടെ തെലുങ്കിലും അഭിനയിച്ചു. ടെലിവിഷന്‍ അവതാരകന്‍ എന്ന നിലയിലും ജിപി ഏറെ ശ്രദ്ധേയനാണ്.
ബാലതാരമായിട്ടാണ് ഗോപിക സിനിമയില്‍ എത്തിയത്. ശിവം എന്ന ബിജു മേനോന്‍ ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് ബാലേട്ടന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചു. മയിലാട്ടം എന്ന ചിത്രത്തിലും ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി തിളങ്ങിയ ഗോപികയുടെ രണ്ടാം വരവ് മിനിസ്‌ക്രീനിലൂടെയായിരുന്നു. കബനി എന്ന സീരിയലില്‍ ആയിരുന്നു തുടക്കം. പിന്നീടാണ് സാന്ത്വനത്തിലേക്ക് എത്തിയത്. ആയുര്‍വേദ ഡോക്ടറാണ് ഗോപിക.