-->
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. താരത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് സ്വന്തം കുടുംബമാണ്. ഭാര്യ സുചിത്രയുടെയും മക്കളായ പ്രണവിന്റെയും വിസ്മയയുടെയും വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം വലിയ ആവേശത്തോടെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. മോഹന്‍ലാലിനെ സംബന്ധിച്ച് ഇന്നത്തെ ദിവസം ഏറെ പ്രത്യേകതയുള്ളതാണ്. മലയാളികള്‍ ഒന്നടങ്കം കാത്തിരുന്ന മോഹന്‍ലാല്‍ നായകനാകുന്ന എമ്പുരാന്‍ തിയേറ്ററില്‍ എത്തുന്നതിനൊപ്പം താരത്തിന്റെ മകള്‍ വിസ്മമയുടെ ജന്മദിനവും ആണിന്ന്.
പുലർച്ചെ തന്നെ വിസ്മയയ്ക്ക് ആശംസ അറിയിച്ചു കൊണ്ടുള്ള പോസ്റ്റും മോഹൻലാല്‍ പങ്കുവച്ചു. ‘‘ജന്മദിനാശംസകള്‍, മായക്കുട്ടി. ഓരോ ദിവസവും നിന്റെ സ്വപ്നങ്ങള്‍ നിറവേറ്റുന്നതിലേക്ക് നിന്നെ അടുപ്പിക്കുകയും നിന്റെ ജീവിതത്തില്‍ സന്തോഷവും ചിരിയും നിറയ്ക്കുകയും ചെയ്യട്ടെ. നിന്നെ ഓർത്ത് ഞാൻ അഭിമാനിക്കുകയാണ്. നിന്നെ എന്നും എപ്പോഴും സ്നേഹിക്കുന്നു, അച്ഛാ...’’ എന്നാണ് വിസ്മമയുടെ ചിത്രത്തിനൊപ്പം മോഹന്‍ലാല്‍ കുറിച്ചത്. പിന്നാലെ നിരവധി പേര്‍ താരപുത്രിക്ക് ആശംസകള്‍ നേർന്ന് കമന്റുകള്‍ കുറിച്ചു. അച്ഛനും മകള്‍ക്കും ഇന്ന് സന്തോഷത്തിന്റെ ദിനമെന്നാണ് പലരും കുറിച്ചത്. അച്ഛന്റെ സ്വന്തം എമ്പുരാന്റെ റിലീസ് വിസ്മയയും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചിട്ടുണ്ട്.
അച്ഛനെയോ സഹോദരൻ പ്രണവിനെപ്രണവിനെ പോലയോ വിസ്മയയ്ക്ക് സിനിമയോട് താല്പര്യമില്ല. മാര്‍ഷ്യല്‍ ആട്‌സിലും, ക്ലേ ആര്‍ട്‌സിലും എഴുത്തും ഒക്കെയാണ് വിസ്മയയുടെ ലോകം. മുന്‍പ് കുങ് ഫു, തായ് ആയോധന കലകള്‍ അഭ്യസിക്കുന്ന പോസ്റ്റുകള്‍ വിസ്മയ പങ്കിട്ടത് ആരാധകര്‍ ഏറ്റെടുത്തതാണ്. 2021ല്‍ ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ്’ വിസ്മയ എഴുതി. അന്ന് പുസ്തകത്തിന് പ്രശംസയുമായി അമിതാഭ് ബച്ചൻ അടക്കം രംഗത്ത് എത്തിയിരുന്നു.
റിലീസിന് മുൻപ് തന്നെ റെക്കോർഡുകള്‍ തീർത്ത തന്റെ സിനിമ ആരാധകര്‍ക്കൊപ്പം കാണാൻ മോഹൻലാലും കൊച്ചിയിലെ കവിത തിയറ്ററില്‍ എത്തിയിരുന്നു. ഒപ്പം പൃഥ്വിരാജും കുടുംബവും മറ്റ് അണിയറ പ്രവർത്തകരും ഉണ്ടായിരുന്നു. 750ല്‍ ഏറെ സ്ക്രീനുകളിലാണ് കേരളത്തില്‍ എമ്പുരാന്‍ പ്രദർശിപ്പിച്ചത്. റിലീസ് ചെയ്യുന്നതിന് മുമ്ബ് തന്നെ ഒരു ബോക്സ് ഓഫീസ് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു എമ്പുരാന്‍. റിലീസിന് തലേദിവസം മലയാളത്തിലെ ആദ്യമായി ആദ്യദിനം 50 കോടി ഓപ്പണിംഗ് നേടുന്ന ചിത്രമായി എമ്പുരാന്‍ മാറി എന്നതും ശ്രദ്ധിക്കപ്പെട്ടതാണ്.
ഖുറേഷി അബ്രാം/ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ് ളിന്‍, ബൈജു, സായ് കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ് കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ് സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.