Sunday, March 15, 2026 Last Updated 31 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 27 Mar 2025 03.23 PM

ഒന്ന് ചിരി​ച്ചേ, സ്മൈല്‍ പ്ലീസ്; ലാലേട്ടന്‍സ് ക്ലിക്കിലെ മാജിക് പങ്കിട്ട് മഞ്ജുവാര്യര്‍; ക്ലിക്കുകള്‍ക്ക് നന്ദി ലാലേട്ടാ, നിങ്ങള്‍ ഞങ്ങളുടെ സ്വന്തമെന്നും മഞ്ജു

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമായ മഞ്ജുവാര്യര്‍ ഇപ്പോഴിതാ മോഹന്‍ലാല്‍ പകര്‍ത്തിയ തന്റെ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ്.
Mohanlal, Manju Warrier
Manju Warrier (Image Source: Instagram)

മലയാളത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ എമ്പുരാന്റെ റിലീസ് ഓളത്തിലാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയിലും മറ്റും അതിന്റെ ചിത്രങ്ങളും വിശേഷങ്ങളും കൊണ്ട് നിറയുകയാണ്. സിനിമയുടെ റിലീസിന് മുന്നോടിയായി പ്രൊമോഷന്‍ തിരക്കുകളില്‍ താരങ്ങളെല്ലാം ഹൈദരാബാദിലും ബാഗ്ലൂരിലുമെല്ലാം നിറഞ്ഞു നിന്നിരുന്നു. മോഹൻലാലിനും പൃഥ്വിരാജിനുമൊപ്പം മഞ്ജുവാര്യരും ടൊവിനോയുമെല്ലാം പ്രമോഷൻ പരിപാടികളില്‍ സജീവമായിരുന്നു. ലൂസിഫറില്‍ പ്രിയദർശിനി രാംദാസ് എന്ന കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജുവാര്യർ എമ്പുരാനിലും ശക്തമായ സാന്നിധ്യമാണ്.
ഇപ്പോഴിതാ പ്രൊമോഷന്‍ പരിപാടിയ്ക്കിടെ മോഹന്‍ലാല്‍ ക്ലിക്ക് ചെയ്തു തന്റെ ഏതാനം ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് മഞ്ജു വാര്യര്‍. വിമാനത്തില്‍ ഇരിക്കുന്ന മഞ്ജുവാര്യരുടെ രണ്ട് പടങ്ങളാണ് മോഹൻലാല്‍ പകർത്തിയത്. മഞ്ജുവിന്റെ രണ്ട് വ്യത്യസ്ത ഭാവങ്ങള്‍ കളറിലും ബ്ലാക്ക് ആൻഡ് വൈറ്റിലുമാണ് മോഹൻലാല്‍ പകർത്തിയത്. കളർഫോട്ടോയില്‍ പ്രസരിപ്പോടെ തുറന്നുപുഞ്ചിരിക്കുന്ന മഞ്ജുവിനെയും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ വിദൂരതയിലേക്ക് നോക്കിയിരുന്ന് ചിന്താമഗ്നയായ മഞ്ജുവിനെയും കാണാം. ‘‘'ഈ ക്ലിക്കുകള്‍ക്ക് നന്ദി ലാലേട്ടാ, നിങ്ങള്‍ ഞങ്ങളുടെ സ്വന്തമാണ്...’’ എന്ന ക്യാപ്ഷനൊപ്പമാണ് മഞ്ജു മോഹൻലാല്‍ പകർത്തിയ ചിത്രങ്ങള്‍ തന്റെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.
എമ്പുരാന്‍ പ്രമോഷന് ശേഷം കേരളത്തിലേക്ക് ചാർട്ടേഡ് വിമാനത്തില്‍ വരുമ്പോഴാണ് മോഹൻലാല്‍ ഈ ചിത്രങ്ങള്‍ പകർത്തിയത്. വിമാനത്തില്‍ നിന്നുള്ള കൂടുതല്‍ ദൃശ്യങ്ങളും മഞ്ജു പങ്കുവെച്ചിട്ടുണ്ട്. മുരളിഗോപിയുടെ തിരക്കഥയില്‍ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന്റെ തുടർച്ചയായ എമ്പുരാനില്‍ പ്രിയദർശിനി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്.

മലയാളത്തിലെ ഏറ്റവും ചെലവേറിയ പടമാണ് എമ്പുരാൻ. ഏതാണ്ട് 180 കോടിയോളമാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോർട്ട്. ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവരാണ് എമ്പുരാന്റെ നിർമാതാക്കള്‍. അഡ്വാൻസ് ബുക്കിംഗില്‍ 50 കോടിയിലേറെ ചിത്രം കളക്റ്റ് ചെയ്തുവെന്നാണ് റിപ്പോർട്ട്.
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്ബുരാനില്‍ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ അയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖേഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍,മണിക്കുട്ടന്‍, അനീഷ് ജി. മേനോന്‍, ശിവദ, അലക്സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്‌സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

Ads by Google
Thursday 27 Mar 2025 03.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW