Saturday, March 14, 2026 Last Updated 5 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 27 Mar 2025 09.15 AM

സന്തുഷ്ടരാജ്യങ്ങളുടെ പട്ടികയില്‍ പിന്നിലാണെങ്കിലെന്താ ; ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്നിലുണ്ട്

uploads/news/2025/03/772351/countries.jpg

ലോകത്തെ ഏറ്റവും സന്തുഷ്ടരാജ്യങ്ങളുടെ പട്ടികയില്‍ നൂറിന് പിന്നില്‍ നില്‍ക്കുന്ന ഇന്ത്യ ലോകത്തെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ നൂറില്‍. ആഗോള സര്‍വേ ഏജന്‍സിയായ നംബിയോ പുറത്തിറക്കിയ 'രാജ്യ സുരക്ഷാ സൂചിക 2025' ലെ 147 രാജ്യങ്ങളില്‍ പാകിസ്താന് തൊട്ടുപിന്നില്‍ ഇന്ത്യ 66 ാം സ്ഥാനത്താണ്. അമേരിക്കയും ബ്രിട്ടനും ആദ്യ നൂറിലെ രാജ്യങ്ങളിലുണ്ട്.

ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യം വെനിസ്വേലയാണ്, ഏറ്റവും സുരക്ഷിതമായ രാജ്യം അന്‍ഡോറയും. ആഗോള സംഘര്‍ഷവും വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും പല രാജ്യങ്ങളെയും പ്രത്യേകിച്ച് വിനോദസഞ്ചാരികള്‍ക്ക് അപകടകരമായ മേഖലയിലേക്ക് തള്ളിവിട്ടിട്ടുണ്ട്. ലോകത്തിലെ ഏറ്റവും അപകടകരമായ 10 രാജ്യങ്ങളില്‍ താമസക്കാര്‍ പോലും ജീവന് ഭീഷണി നേരിടുന്നവ നിരവധിയാണ്.

നംബിയോ പട്ടിക പ്രകാരം യുദ്ധത്താല്‍ തകര്‍ന്ന ഉക്രെയ്ന്‍ 80-ാം സ്ഥാനത്തും റഷ്യ 51-ാം സ്ഥാനത്തുമാണ്. പാകിസ്ഥാന്‍ 65-ാം സ്ഥാനത്തും യുണൈറ്റഡ് സ്റ്റേറ്റ്‌സ് പട്ടികയില്‍ 89-ാം സ്ഥാനത്തും നില്‍ക്കുന്നു. യുണൈറ്റഡ് കിംഗ്ഡം 87-ാം സ്ഥാനത്തും ഫ്രാന്‍സ് 110-ാം സ്ഥാനത്തുമുണ്ട്. ലോകത്തിലെ ഏറ്റവും അപകടകരമായ 10 രാജ്യങ്ങള്‍ വെനിസ്വേല, പാപ്പുവ ന്യൂ ഗിനിയ. ഹെയ്തി, അഫ്ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ഹോണ്ടുറാസ്, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, സിറിയ, ജമൈക്ക, പെറു എന്നിവയാണ്.

മൊത്തത്തിലുള്ള കുറ്റകൃത്യങ്ങളുടെ നിലവാരത്തെ അടിസ്ഥാനമാക്കിയാണ് നംബിയോ 147 രാജ്യങ്ങളെ റാങ്ക് ചെയ്തിട്ടുള്ളത്. കവര്‍ച്ച, കാര്‍ മോഷണം, ശാരീരിക ആക്രമണങ്ങള്‍, പൊതു പീഡനം, ചര്‍മ്മത്തിന്റെ നിറം, വംശം, ലിംഗഭേദം അല്ലെങ്കില്‍ മതം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവേചനം എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ക്കൊപ്പം, പകലും രാത്രിയും നടക്കുമ്പോള്‍ താമസക്കാര്‍ക്ക് എത്രത്തോളം സുരക്ഷിതത്വം തോന്നുന്നു എന്നതും റാങ്കിംഗ് പരിഗണിക്കുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW