Thursday, March 12, 2026 Last Updated 41 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Mar 2025 10.51 AM

അമ്മയ്‌ക്കൊപ്പം ജിമ്മില്‍ പരിശീലനം നടത്തി ജൂനിയര്‍ ചീരു; വീഡിയോ പങ്കുവെച്ച് മേഘ്‌ന

meghana-raj-
photo-instagram.com/megsra

തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് നടി മേഘ്‌ന രാജ്. കുഞ്ഞ് ഉണ്ടായതിനു ശേഷം മകന്റെ ഓരോ കുഞ്ഞു കുഞ്ഞു വിശേഷങ്ങളും മേഘ് ന ആരാധകരുമായി പങ്കുവെക്കാറുണ്ട്. റയാന്‍ രാജ് സര്‍ജ എന്നാണ് കുഞ്ഞിന്റെ മുഴുവന്‍ പേര്. ഇത്തവണ റയാന്റെ ജിമ്മില്‍ നിന്നുളള വീഡിയോയാണ് മേഘ്‌ന പങ്കുവെച്ചിരിക്കുന്നത്.

ഞായറാഴ്ചകളില്‍ ഞങ്ങള്‍ സാധാരണയായി ചെയ്യാറുളളത് എന്ന തലക്കെട്ടോടെയാണ് ജിമ്മില്‍ നിന്നുളള വീഡിയോ മേഘ്‌ന പങ്കുവെച്ചിരിക്കുന്നത്. അമ്മയ്‌ക്കൊപ്പം ജിം ആക്ടിവിറ്റികളില്‍ വളരെ ഉത്സാഹത്തോടെ ഏര്‍പ്പെടുന്ന റയാന്‍ രാജിനെ വീഡിയോയില്‍ കാണാം. ഡിംബര്‍ എടുത്ത് വ്യായാമം ചെയ്യുകയും പ്ലാങ്ക് ചെയ്യാന്‍ പഠിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. പ്ലാങ്ക് 20 സെക്കന്‍ഡ് വരെ എണ്ണുന്നുണ്ട്.

അതിനു ശേഷം ഒരു ഷോള്‍ഡര്‍ ബാഗില്‍ ഡ്രസ് ഒക്കെയായി നിറഞ്ഞ ചിരിയോടെ എത്തുന്ന കുഞ്ഞിനോട് ഐ ലവ് യു ബേബി എന്ന് മേഘ്‌ന പറയുന്നു. അതിനു മറുപടിയായി കുഞ്ഞും ഐലവ് യു എന്ന് ചിരിച്ചു കൊണ്ട് പറയുകയാണ്.

‘ഞായറാഴ്ചകളില്‍ ഞങ്ങള്‍ സാധാരണയായി ചെയ്യാറുളളത്.. ആരോഗ്യപരമായ അന്തിമതീരുമാനങ്ങളിലേക്ക് എത്തുന്നതിനു മുമ്പ് എന്നോടൊപ്പം ജിമ്മിലേക്ക് അവന്‍ വരാറുണ്ട്. ചിലപ്പോള്‍ വെറുതെ കളിക്കാനും മറ്റു ചിലപ്പോള്‍ ഞാന്‍ വര്‍ക് ഔട്ട് ചെയ്യുന്നത് കാണാനും. ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ അനുകരിക്കാന്‍ അവന്‍ ആഗ്രഹിച്ച ഒരു ദിവസമായിരുന്നു ഇത്’ എന്ന അടിക്കുറിപ്പോടെയാണ് മേഘ്‌ന വീഡിയോ പങ്കുവെച്ചത്.
കുഞ്ഞു റയാന് സ്‌നേഹം അറിയിച്ച നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയായി ആരാധകര്‍ കുറിച്ചിരിക്കുന്നത്.

Ads by Google
Ads by Google
TRENDING NOW