Thursday, March 12, 2026 Last Updated 7 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Mar 2025 11.45 AM

വിവാഹേതര ബന്ധങ്ങളും നിയമവിരുദ്ധ ബിസിനസുകളും ; ഭര്‍ത്താവിനെ ഭാര്യയും മാതാവും മയക്കിക്കിടത്തി കഴുത്തറുത്തു

uploads/news/2025/03/771903/crime.jpg

ബെംഗളൂരു: വിവാഹേതര ബന്ധങ്ങളും നിയമവിരുദ്ധമായ ബിസിനസ് ഇടപാടുകളുമെന്ന ആരോപണത്തില്‍ 37 കാരനായ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനെ ഭാര്യയും അമ്മായിയമ്മയും ചേര്‍ന്ന് ഉറക്കഗുളിക നല്‍കിയ മയക്കിയ ശേഷം കഴുത്തറുത്തു കൊലപ്പെടുത്തി. കഴിഞ്ഞയാഴ്ച ബംഗലുരുവില്‍ ഉണ്ടായ സംഭവത്തില്‍ ലോക്‌നാഥ് സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്. രണ്ടുപ്രതികളെയും അറസ്റ്റ് ചെയ്തു.

ലോക്‌നാഥ് സിങ്ങിന്റെ മൃതദേഹം ശനിയാഴ്ച ചിക്കബനവാരയിലെ വിജനമായ ഒരു പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട കാറില്‍ നിന്നും ചിലര്‍ കണ്ടെത്തിയതോടെയാണ് സംഭവം വെളിച്ചത്തുവന്നതെന്ന് പോലീസ് പറഞ്ഞു. കുറ്റകൃത്യത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തില്‍ പ്രതി ആദ്യം പുരുഷനെ മയക്കാന്‍ ഭക്ഷണത്തില്‍ ഉറക്കഗുളികകള്‍ കലര്‍ത്തിയതായി കണ്ടെത്തിയതായി പോലീസ് പറഞ്ഞു. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കത്തി ഉപയോഗിച്ച് കഴുത്ത് അറുത്ത് ഓടി രക്ഷപ്പെട്ടു.

ഇരയുടെ വിവാഹേതര ബന്ധങ്ങളും നിയമവിരുദ്ധമായ ബിസിനസ് ഇടപാടുകളുമാണ് കൊലപാതകത്തിന് കാരണം. ഡിസംബറില്‍ കുനിഗലില്‍ ദമ്പതികള്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് ലോക്‌നാഥ് രണ്ട് വര്‍ഷമായി സ്ത്രീയുമായി ബന്ധത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം കാരണം ലോക്‌നാഥിന്റെ കുടുംബം ബന്ധത്തെ എതിര്‍ത്തെങ്കിലും, അതിനെ മറികടന്നാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞയുടനെ ലോക്‌നാഥ് ഭാര്യയെ മാതാപിതാക്കളുടെ വീട്ടില്‍ ഉപേക്ഷിച്ചു. രണ്ടാഴ്ച മുമ്പാണ് യുവതിയുടെ കുടുംബവും വിവാഹത്തെക്കുറിച്ച് അറിഞ്ഞത്. കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ ലോക്‌നാഥിന്റെ വിവാഹേതര ബന്ധങ്ങളെക്കുറിച്ചും നിയമവിരുദ്ധമായ ബിസിനസ്സ് ഇടപാടുകളെക്കുറിച്ചും അറിയാന്‍ ഇടയായെന്ന് അറസ്റ്റിലായവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ദമ്പതികള്‍ നിരന്തരം വഴക്കുണ്ടാക്കുകയും വിവാഹമോചനത്തെക്കുറിച്ച് ആലോചിക്കുകയും ചെയ്തതോടെ ബന്ധം വഷളായി. ലോക്‌നാഥ് തന്റെ ഭാര്യയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തുകയും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തതോടെ സ്ഥിതി കൂടുതല്‍ വഷളായി. ഇത് ഭാര്യയെയും അമ്മയെയും ലോക്‌നാഥിനെ കൊല്ലാനുള്ള പദ്ധതി ആസൂത്രണം ചെയ്യാന്‍ പ്രേരിപ്പിച്ചു. ഒരു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ നിരീക്ഷണത്തിലുള്ളയാളായിരുന്നു ലോക്‌നാഥ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW