Friday, March 13, 2026 Last Updated 8 Min 39 Sec ago English Edition
Todays E paper
Ads by Google
Monday 24 Mar 2025 08.45 PM

പ്രതീക്ഷകളോടെ ലോകം, റഷ്യ - യുക്രൈൻ വെടിനിർത്തലിനായി സൗദിയിൽ സുപ്രധാന ചർച്ചകൾ തുടരുന്നു

കരം റഷ്യയ്ക്ക് മേലുള്ള അമേരിക്കൻ ഉപരോധങ്ങളിൽ ഇളവുകളുണ്ടായേക്കും.
russia, ukrine

സൗദിയിൽ റഷ്യ - യുക്രൈൻ വെടിനിർത്തലിനായി ചർച്ചകൾ തുടരുന്നു. കരിങ്കടലിൽ ചരക്കു കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കുന്നതും യുക്രൈൻ തുറമുഖങ്ങളിൽ നിന്നുള്ള കയറ്റുമതി തടസപ്പെടാതിരിക്കാൻ ഉള്ള നടപടികളും ചർച്ചകളിലുണ്ട്. പകരം റഷ്യയ്ക്ക് മേലുള്ള അമേരിക്കൻ ഉപരോധങ്ങളിൽ ഇളവുകളുണ്ടായേക്കും.

ഊർജ്ജ - അടിസ്ഥാന സൗകര്യ സംവിധാനങ്ങൾക്ക് മേലുള്ള ആക്രമണം നിർത്തിവെയ്ക്കാനുള്ള ധാരണകൾക്കും ശ്രമമുണ്ട്. 30 ദിവസത്തെ വെടിനിർത്തലിനായാണ് ചർച്ച. യുക്രൈനും അമേരിക്കയും തമ്മിലുള്ള ചർച്ച പൂർത്തിയായി. ഇന്നത്തെ ചർച്ചകൾക്കായി റഷ്യൻ പ്രതിനിധി സംഘം സൗദിയിലെത്തി. റഷ്യയുമായും യുക്രൈനുമായും അമേരിക്ക വെവ്വേറെ ചർച്ചകളാണ് നടത്തുന്നത്. അമേരിക്കയുമായി നടന്ന മൂന്നാംവട്ട ചർച്ച ഫലപ്രദമെന്ന് യുക്രൈൻ പ്രതിരോധമന്ത്രി റസ്റ്റം ഉമറോവ് പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW