Sunday, March 15, 2026 Last Updated 28 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 24 Mar 2025 01.41 PM

ശരീരത്തോടൊപ്പം നിങ്ങളുടെ മനസ്സിനെയും ശാന്തമാക്കും ; യോഗ ചെയ്യുന്നവര്‍ ഈ നിയമങ്ങളും പാലിയ്ക്കണം

yoga

ദിവസത്തില്‍ ഉടനീളമുള്ള നിങ്ങളുടെ ശാരീരിക പ്രവര്‍ത്തനങ്ങളും മടുപ്പിക്കുന്ന ജോലി സാഹചര്യങ്ങളും വരുത്തിവെക്കുന്ന ക്ഷീണവും തളര്‍ച്ചയുമൊക്കെ കുറച്ചു നേരം കൊണ്ട് അകറ്റാന്‍ നല്ല യോഗാശീലം സഹായിക്കുന്നു. യോഗ ചെയ്യാനാണെങ്കില്‍ വളരെയധികം കായികക്ഷമതയോ കൂടുതല്‍ സമയവും ഒന്നും ആവശ്യമില്ല. ലഘുവായി കുറഞ്ഞ സമയത്തിനുള്ളില്‍ ചെയ്യാന്‍ കഴിയുന്ന ഈ വ്യായാമം ശരീരത്തോടൊപ്പം നിങ്ങളുടെ മനസ്സിനെ ശാന്തമാക്കിക്കൊണ്ട് ആശ്വാസം പകരുന്നു.

രാവിലെ എഴുന്നേറ്റയുടന്‍ തന്നെ യോഗ ചെയ്യുന്ന ശീലം ഉണ്ടാക്കിയെടുക്കുകയാണെങ്കില്‍ ഇത് ദിവസത്തില്‍ ഉടനീളം നിങ്ങള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള സമ്മര്‍ദവും പിരിമുറുക്കവും ഒക്കെ കുറച്ചുകൊണ്ട് സന്തോഷം പകര്‍ന്നു നല്‍കും. യോഗ ചെയ്യാനായി ആദ്യമേ എളുപ്പമുള്ള വ്യായാമമുറകള്‍ പരിശീലിക്കാന്‍ ആരംഭിച്ച് പിന്നീട് ബുദ്ധിമുട്ടുള്ളവ പരീക്ഷിയ്ക്കാം. യോഗ ചെയ്യുന്നവര്‍ പാലിക്കേണ്ട നിയമങ്ങളെ കുറിച്ച് അറിയാം....

* യോഗ ബലംപിടിച്ചോ വളരെയധികം കഷ്ടപ്പെട്ടോ ചെയ്യരുത്. സംസാരിച്ചു കൊണ്ടോ മറ്റു കര്‍മങ്ങളിലേര്‍പ്പെട്ടു കൊണ്ടോ യോഗ ഒരിക്കലും ചെയ്യരുത്. വയറു നിറഞ്ഞിരിക്കുമ്പോഴും യോഗ ചെയ്യാന്‍ പാടില്ല. ഭക്ഷണം കഴിച്ചതിനു ശേഷം നാലുമണിക്കൂര്‍ കഴിഞ്ഞേ യോഗ ചെയ്യാവൂ. അതേപോലെ യോഗ കഴിഞ്ഞ് അരമണിക്കൂറിനു ശേഷമേ ഭക്ഷണം കഴിക്കാവൂ.

* വൃത്തിയുള്ളതും വിശാലവും ധാരാളം ശുദ്ധവായു കയറുന്നതുമായ ഒരു സ്ഥലമായിരിക്കണം യോഗ ചെയ്യുന്നവര്‍ തിരഞ്ഞെടുക്കേണ്ടത്. യോഗ ചെയ്യാന്‍ തുടങ്ങതിനു മുന്‍പായി പ്രാര്‍ഥനയോടുകൂടി തുടങ്ങുന്നതായിരിക്കും ഉത്തമം. കിഴക്കുദിക്കിനഭിമുഖമായി യോഗ ചെയ്യുന്നതായിരിക്കും വളരെ ഉത്തമം.

* യോഗ ചെയ്യുമ്പോള്‍ കിതപ്പു തോന്നിയാല്‍ വിശ്രമത്തിനു ശേഷമേ അടുത്ത യോഗയിലേക്കു കടക്കാവൂ. യോഗ ചെയ്യുന്ന അവസരത്തില്‍ തറയില്‍ ഒരു പായോ ഷീറ്റോ വിരിച്ചതിനുശേഷമേ തുടങ്ങാവൂ.

* പ്രഭാതകര്‍മ്മങ്ങളെല്ലാം കഴിഞ്ഞ് കുളിച്ചു ശരീരശുദ്ധി വരുത്തി ഒഴിഞ്ഞ വയറോടുകൂടിയായിരിക്കണം യോഗ ആരംഭിക്കുവാന്‍. പുരുഷ•ാര്‍ അടിയില്‍ മുറുകിയ വസ്ത്രവും സ്ത്രീകള്‍ അയഞ്ഞ വസ്ത്രവും ധരിക്കുന്നതാണ് ഉത്തമം. രാവിലെ നാലുമണി മുതല്‍ ഏഴുമണിവരെയുള്ള സമയമായിരിക്കും ഇതിന് ഉത്തമം. ഇതു പറ്റാത്തവര്‍ക്കു വൈകിട്ടു നാലര മുതല്‍ ഏഴുമണിവരെയും ചെയ്യാം.

* കഠിനമായ മാനസിക സംഘര്‍ഷങ്ങള്‍ ഉള്ളപ്പോഴും രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയിലും യോഗ ചെയ്യരുത്. കഠിനമായ രോഗത്തിനടിമയായവര്‍ ഡോക്ടറുടെ ഉപദേശം തേടിയശേഷം ഒരു ഉത്തമ ഗുരുവിന്റെ കീഴിലേ യോഗ അഭ്യസിക്കാവൂ.

* സ്ത്രീകള്‍ ആര്‍ത്തവ കാലഘട്ടങ്ങളില്‍ സൂക്ഷ്മ വ്യായാമങ്ങളും പ്രാണായാമങ്ങളും വേണമെങ്കില്‍ ചെയ്യാം. ഗര്‍ഭിണികള്‍ മൂന്നു മാസം കഴിഞ്ഞാല്‍ കമിഴ്ന്നു കിടന്നുള്ള ആസനങ്ങളും കുംഭകത്തോടുകൂടിയുള്ള പ്രാണായാമങ്ങളും ചെയ്യാന്‍ പാടില്ല.

* യോഗ ചെയ്യുന്ന അവസരത്തില്‍ എയര്‍കണ്ടീഷനോ ഫാനോ ഉപയോഗിക്കുന്നതു ശരിയല്ല. യോഗ ചെയ്യുന്ന ആള്‍ മദ്യപാനം, പുകവലി, മുറുക്ക് മുതലായവ ഒഴിവാക്കുന്നത് ഉത്തമമായിരിക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW