Friday, March 13, 2026 Last Updated 5 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 24 Mar 2025 01.09 PM

ആരാധക മനം കവര്‍ന്ന് ജാന്‍വിയുടെ റെഡ് ഹോട്ട് ലുക്ക്; ചിത്രങ്ങള്‍

janhvi-kapoor
photo-www.instagram.com/janhvikapoor/

ബോളിവുഡ് താര സുന്ദരിയും നടി ശ്രീദേവിയുടെ മകളുമായ ജാന്‍വി കപൂര്‍ ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ്.നിരവധി യുവ ആരാധകരുടെ പ്രിയപ്പെട്ട താരത്തിന്റെ പുതിയ ലുക്കിലുള്ള പോസ്റ്റുകളൊക്കെ സോഷ്യല്‍മീഡിയയില്‍ ഉടന്‍ തന്നെ ആളുകള്‍ ഏറ്റെടുക്കാറുമുണ്ട്.

ഇപ്പോഴിതാ ജാന്‍വി പങ്കുവെച്ച പുത്തന്‍ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. സെലിബ്രിറ്റി ഫാഷന്‍ ഡിസൈനറായ ഗൗരവ് ഗുപ്തയുടെ ബ്രാന്‍ഡിന്റെ സിഗ്‌നേച്ചര്‍ കളക്ഷനില്‍ നിന്നുളള കോര്‍സെറ്റ് ഗൗണ്‍ ധരിച്ചുളള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന അവാര്‍ഡ് നിശയില്‍ ഈ വേഷം ധരിച്ചായിരുന്നു ജാന്‍വി എത്തിയത്. 35,000 ക്രിസ്റ്റലുകള്‍ പതിപ്പിച്ച ഗ്ലിറ്ററി റെഡ് ഗൗണാണ് ജാന്‍വി തിരഞ്ഞെടുത്തത്.

ഏഴ് കലാകാരന്‍മാര്‍ 400 മണിക്കൂര്‍ കൊണ്ടാണ് ഗൗണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഫ്‌ളെയിം ഓറഞ്ച് ക്രിസ്റ്റലുകളാണ് ഗൗണിനെ ആകര്‍ഷകമാക്കുന്നത്. കരുത്ത്, പരിവര്‍ത്തനം എന്നിവയെ ആണ് ഈ ഔട്ട്ഫിറ്റ് സൂചിപ്പിക്കുന്നതെന്ന് ഡിസൈനറായ ഗൗരവ് ഗുപ്ത പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW