-->
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് വരദ. ഒരിടവേളയ്ക്ക് ശേഷം സീരിയല്‍ ലോകത്തേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് വരദ. സീ കേരളത്തിലെ മാംഗല്യം എന്ന സീരിയലില്‍ അല്‍പ്പം നെഗറ്റീവ് ഷെയ്ഡുളള കഥാപാത്രത്തെയകണ് വരദ അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ സീരിയല്‍ ലൊക്കേഷനില്‍ നിന്നും പകര്‍ത്തിയ രസകരമായ ഏതാനും ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് വരദ. പര്‍ദ്ദ ധരിച്ച , മുഖം മറച്ച രണ്ടുപേരെയും വരദയ്‌ക്കൊപ്പം ചിത്രങ്ങളില്‍ കാണാം.
"എന്റെ കൂടെയുള്ള ഈ മൊഞ്ചത്തികളെ മനസ്സിലായോ? മനസ്സിലായില്ലെങ്കിൽ അവസാനത്തെ ചിത്രം നോക്കൂ," എന്നാണ് ചിത്രങ്ങൾക്ക് വരദ അടിക്കുറിപ്പു നൽകിയിരിക്കുന്നത്. മാംഗല്യം സീരിയലിൽ വരദയുടെ സഹനടന്മാരായ സനൽ കൃഷ്ണൻ, സച്ച്ദേവ് എന്നിവരാണ് ചിത്രത്തിലെ പർദ്ദാധാരികൾ.
വാസ്തവം എന്ന സിനിമയിലൂടെയാണ് വരദ ഇന്‍ഡസ്ട്രിയിയിലേക്ക് വന്നത്. പിന്നീട് സീരിയലുകളിലും ടെലിവിഷന്‍ ഷോകളിലും സജീവമായി. സുല്‍ത്താന്‍, മകന്റെ അച്ഛന്‍ പോലുളള സിനിമകളിലും വരദ അഭിനയിച്ചു. അമല എന്ന സീരിയലാണ് മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ വരദയെ ശ്രദ്ധേയയാക്കിയത്.